സൗരാഷ്​ട്ര ക്രിക്കറ്റർ അവി ബരോട് ഹൃദയാഘാതം മൂലം മരിച്ചു

ന്യൂഡൽഹി: സൗരാഷ്​ട്ര ബാറ്ററും ഇന്ത്യൻ അണ്ടർ 19 ടീം മുൻ നായകനുമായ അവി ബരോട്​​ അന്തരിച്ചു. 29 വയസായിരുന്നു. ഹൃദയാഘാതത്തെ തു​ടർന്ന്​ വെള്ളിയാഴ​്​ചയായിരുന്നു അന്ത്യം. 2019-20 സീസണിൽ രഞ്​ജി ട്രോഫി നേടിയ സൗരാഷ്​ട്ര ടീമിൽ അംഗമായിരുന്നു. രഞ്​ജിയിൽ ഹരിയാനയെയും ഗുജറാത്തിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്​.


വലം​ൈകയ്യൻ ബാറ്ററായ ബരോട് ഇടക്ക്​ ഓഫ് ബ്രേക്ക്​ ബൗളറുടെ റോളും ഏറ്റെടുത്തിരുന്നു. 38 ഫസ്റ്റ്​ക്ലാസ്​, 38 ലിസ്റ്റ്​ എ, 20 ആഭ്യന്തര ട്വന്‍റി20 മത്സരങ്ങൾ കളിച്ചു. വിക്കറ്റ്​ കീപ്പർ ബാറ്ററായ ബരോട് ഫസ്റ്റ്​ക്ലാസിൽ 1547 റൺസ്​ സ്​കോർ ചെയ്​തിട്ടുണ്ട്​. ലിസ്റ്റ്​ എയിൽ 1030ഉം ട്വന്‍റി20യിൽ 717 റൺസും സ്വന്തമാക്കി.

2011ലായിരുന്നു അണ്ടർ 19 ഇന്ത്യൻ ടീമിന്‍റെ നായകനായത്​. ഇൗ വർഷം സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ ഗോവക്കെതിരെ 53 പന്തിൽ 122 റൺസ്​ അടിച്ചുകുട്ടി താരം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ബരോടിന്‍റെ നിര്യാണത്തിൽ എസ്​.സി.എ അധ്യക്ഷൻ ജയ്​ദേവ്​ ഷാ അനുശോചിച്ചു.

Tags:    
News Summary - Young Saurashtra Cricketer Avi Barot Dies of Cardiac Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.