‘പ്രതിഷേധം ഭയന്ന് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ മാറ്റരുത്’; സംയുക്ത വാർത്ത സമ്മേളനത്തിൽ അഭ്യർഥനയുമായി കൊൽക്കത്തയിലെ ‘ബിഗ് 3’ ക്ലബുകൾ

കൊൽക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കൊൽക്കത്തയിൽനിന്ന് മാറ്റരുതെന്ന ആവശ്യവുമായി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്​പോർട്ടിങ് ക്ലബുകളുടെ സംയുക്ത വാർത്ത സമ്മേളനം. ക്ലബ് അധികൃതരുടെയും ആരാധകരുടെയും പ്രതിഷേധം രാഷ്ട്രീയവത്കരിക്കരുതെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നും കൊൽക്കത്തയിലെ ബദ്ധവൈരികളായ ‘ബിഗ് 3’ ക്ലബുകൾ ആവശ്യപ്പെട്ടു.

സുരക്ഷ കാരണങ്ങളാൽ കഴിഞ്ഞ ഞായറാഴ്ച സാൾ​ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ ഡെർബി ഉപേക്ഷിച്ചിരുന്നു. എന്നാൽ, തീരുമാനത്തിൽ ആരാധകർ രോഷാകുലരായിരുന്നു. ‘ഡെർബി മത്സരത്തിനിടെ ഫുട്ബാൾ സ്റ്റേഡിയത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് പൊലീസ് ഇന്റലിജൻസ് നൽകിയിരുന്നു. അവർ സുരക്ഷ നിഷേധിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിന്റെ വമ്പൻ മത്സരങ്ങൾ നടക്കാനിരിക്കുകയാണ്. സെമിഫൈനലും ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങളും ഷെഡ്യൂൾ പ്രകാരം കൊൽക്കത്തയിൽ തന്നെ നടത്തണമെന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരങ്ങൾക്കായി സഹകരിക്കാൻ ഭരണകൂടത്തോടും പൊലീസിനോടും അഭ്യർഥിക്കുന്നു, കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പൊലീസുമായി സഹകരിക്കാൻ ഞങ്ങളെ പിന്തുണക്കുന്നവരോടും അഭ്യർഥിക്കുന്നു’ -എന്നിങ്ങനെയായിരുന്നു മോഹൻ ബഗാൻ ക്ലബ് സെക്രട്ടറി ദേബാശിഷ് ദത്ത പറഞ്ഞത്. സർക്കാറുമായി ആലോചിച്ച് കൊല്ലപ്പെട്ട ഡോക്ടർക്ക് വേണ്ടി ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നതിനുള്ള ആഗ്രഹവും മൂന്ന് ക്ലബുകളുടെയും ഭാരവാഹികൾ പങ്കുവെച്ചു.

ഡ്യൂ​റ​ൻ​ഡ് ക​പ്പ് ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ചയാണ് തു​ട​ക്ക​മാകുന്നത്. അ​സ​മി​ലെ കൊ​ക്രാ​ജാ​ർ സാ​യി സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ ഇ​ന്ത്യ​ൻ ആ​ർ​മി നേ​രി​ടും. വൈ​കീ​ട്ട് ഏ​ഴി​ന് ഷി​ല്ലോ​ങ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഷി​ല്ലോ​ങ് ല​ജോ​ങ്ങും കൊ​ൽ​ക്ക​ത്ത​ൻ ക​രു​ത്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ആ​ഗ​സ്റ്റ് 23നാ​ണ് മ​റ്റു ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ. അ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ജാം​ഷ​ഡ്പു​ർ ടാ​റ്റ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മു​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സും പ​ഞ്ചാ​ബ് എ​ഫ്.​സി​യും മു​ഖാ​മു​ഖം വ​രും. രാ​ത്രി ഏ​ഴി​ന് കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ഡെ​ർ​ബി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് എ​തി​രാ​ളി​ക​ളാ​യി ബം​ഗ​ളൂ​രു എ​ഫ്.​സി ഇ​റ​ങ്ങും.

Tags:    
News Summary - Don't take Durand Cup matches out of Kolkata: Clubs make joint plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.