മഡ്രിഡ്: ലോക ഫുട്ബാളിൽ വൈരം തിളയ്ക്കുന്ന പോരാട്ടങ്ങൾ നിരവധിയാണ്. പുൽനാമ്പുകളെ തീപിടിപ്പിക്കുന്ന അത്തരം ആവേശപ്പോരാട്ടങ്ങളിൽ പ്രഥമഗണനീയമാണ് ലാ ലീഗയിലെ ബാഴ്സലോണ x റയൽ മഡ്രിഡ് മത്സരങ്ങൾ. ലോക ഫുട്ബാളിലെ പ്രതിഭാധനരായ താരകുമാരന്മാർ അങ്കക്കലി തുള്ളിയെത്തുന്ന ‘എൽ ക്ലാസികോ’ എല്ലാ കാലത്തും ക്ലബ് ഫുട്ബാളിൽ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണ്.
ഈ സീസണിൽ ബാഴ്സ x റയൽ എൽ ക്ലാസികോ അരങ്ങേറുക ഒക്ടോബർ 28നാണ്. ബാഴ്സലോണയിലെ ഒളിമ്പിക് സ്റ്റേഡിയമാവും മത്സരവേദി. ലാ ലീഗയുടെ 11-ാം റൗണ്ട് മത്സരമായാണ് എൽ ക്ലാസികോക്ക് പന്തുരുളുന്നത്. റിട്ടേൺ ലെഗ് ഏപ്രിൽ അവസാനത്തിൽ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടക്കും.
ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത് സീസണിന് മുന്നോടിയായി യുനൈറ്റഡ് സ്റ്റേറ്റ്സിൽ നടന്ന സമ്മർ ഡെർബിയിലായിരുന്നു. ആ മത്സരത്തിൽ റയലിനെ നിഷ്പ്രഭമാക്കിയ ബാഴ്സലോണ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ജയിച്ചത്. ഔദ്യോഗികമായി ഇരുനിരയും അവസാനമായി ഏറ്റുമുട്ടിയ കോപ ഡെൽ റേ സെമിഫൈനലിന്റെ രണ്ടാം പാദത്തിലാകട്ടെ, ബാഴ്സയെ 4-0ത്തിന് നിലംപരിശാക്കിയ റയലിന്റെ വിജയഭേരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.