തെൽ അവീവിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയം

സംഘർഷം; ഇസ്രായേലിലെ ഫുട്ബാൾ മത്സരങ്ങൾ മാറ്റി യുവേഫ

ജറുസലേം: ഇസ്രായേൽ-ഫലസ്തീൻ സംഘർഷ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിശ്ചിയിച്ചിരുന്ന ഫുട്ബാൾ മത്സരങ്ങൾ മാറ്റി ‘യുവേഫ’. സുരക്ഷ കാരണങ്ങളാലാണ് മത്സരങ്ങൾ മാറ്റിയതെന്നാണ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷന്റെ വിശദീകരണം.

വ്യാഴാഴ്ച ഇസ്രായേലും സ്വിറ്റ്സർലാൻഡും തമ്മിലുള്ള യൂറോ 2024 യോഗ്യത മത്സരവും മാറ്റിയവയിൽ ഉൾപ്പെടും. 2025ലെ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പിനുള്ള രണ്ട് യോഗ്യത മത്സരങ്ങളും മാറ്റിയിട്ടുണ്ട്. ഒക്ടോബർ 12ന് നടക്കേണ്ട ഇസ്രായേൽ-എസ്തോനിയ മത്സരവും 17ന് നടക്കേണ്ട ഇസ്രായേൽ-ജർമനി മത്സരവുമാണ് മാറ്റിയത്.

ഒക്ടോബർ 11 മുതൽ 17 വരെ നടക്കേണ്ട അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പും മറ്റൊരു തീയതിയിൽ നടക്കും. ഇസ്രായേലിന് പുറമെ, ബെൽജിയം, ജിബ്രാൾട്ടർ, വെയിൽസ് എന്നിവയാണ് ഇതിൽ മത്സരിക്കുന്നത്. യൂറോപ ലീഗിൽ മത്സരിക്കുന്ന ഇസ്രായേൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മക്കാബി ഹൈഫയുടെ വിയ്യാറയലുമായുള്ള ഹോം മത്സരം നവംബർ ഏഴിന് നിശ്ചയിച്ചിരുന്നു. ഇതിനെയും സംഘർഷം ബാധിക്കാൻ സാധ്യതയേറെയാണ്. സാഹചര്യം വിലയിരുത്തിയ ശേഷം മാറ്റിയ മത്സരങ്ങളുടെ തീയതികൾ പുനർനിർണയിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Conflict; Football matches in Israel have been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.