ദുബൈ: ഈ വർഷം നവംബറിൽ യു.എ.ഇയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ബീച്ച് സോക്കർ ലോകകപ്പ് ഫെഡറേഷൻ ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) മാറ്റിവെച്ചു.
2024 ഫെബ്രുവരി അവസാന വാരത്തിലേക്കാണ് ലോകകപ്പ് മാറ്റിവെച്ചത്. 24ാമത് കൗൺസിൽ മീറ്റിങ്ങിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം. ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഫിഫ വിശദീകരിച്ചു.
ഫെബ്രുവരിയിൽ ലോകകപ്പ് നടത്താനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള രേഖകൾ യു.എ.ഇ ഫിഫക്ക് കൈമാറിയിരുന്നു. ഇത് രണ്ടാം തവണയാണ് യു.എ.ഇ ബീച്ച് സോക്കർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന്റെ 2009 എഡിഷൻ ദുബൈയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.