ഐ.എസ്.എൽ: പുതുവർഷ ഫിക്സ്ചർ പുറത്തുവിട്ടു

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിലെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട ഫിക്സ്ചർ പുറത്തുവിട്ടു. 2025 ജനുവരി മുതൽ മാർച്ച് വരെ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനുവരി അഞ്ചിന് പഞ്ചാബ് എഫ്.സിക്കെതിരായ എവേ മാച്ചോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതുവർഷം തുടങ്ങുക. 13ന് ഒഡിഷ എഫ്.സിക്കെതിരെ കലൂർ സ്റ്റേഡിയത്തിൽ ഹോം മത്സരമുണ്ട്. 18ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയും ഫെബ്രുവരി 15ന് മോഹൻ ബഗാനെയും മാർച്ച് ഒന്നിന് ജാംഷഡ്പുരിനെയും ഏഴിന് മുംബൈ സിറ്റിയെയും ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ നേരിടും. ജനുവരി 11നാണ് ഈസ്റ്റ് ബംഗാൾ -മോഹൻ ബഗാൻ കൊൽക്കത്ത ഡെർബി.

മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും

12 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കും. രാത്രി 7.30ന് ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ചെന്നൈയിൻ എഫ്.സി നേരിടും. ഒക്ടോബർ 20ന് മുഹമ്മദൻസിനെതിരെ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സുമിറങ്ങും. 25ന് കലൂരിൽ ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് രണ്ടാംഘട്ടത്തിലെ ആദ്യ ഹോം മത്സരം. ബംഗളൂരു എഫ്.സി (10), പഞ്ചാബ് എഫ്.സി (9), ജാംഷഡ്പുർ എഫ്.സി (9) എന്നിങ്ങനെയാണ് നിലവിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. അഞ്ച് പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാമതാണ്.

Tags:    
News Summary - ISL: New Year's Fixture Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.