ആ​ശാ​ല​ത ദേ​വി

ആശയുടെ നൂറാം മത്സരത്തിൽ ഇന്ത്യക്ക് ജയം

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​ക്കാ​യി നൂ​റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ടം ക്യാ​പ്റ്റ​ൻ ആ​ശാ​ല​ത ദേ​വി സ്വ​ന്ത​മാ​ക്കി​യ സാ​ഫ് ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ത്തി​ൽ ടീ​മി​ന് ത​ക​ർ​പ്പ​ൻ ജ​യം.

അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്താ​നെ 5-2നാ​ണ് തോ​ൽ​പി​ച്ച​ത്. ഗ്രേ​സ് ഡാ​ങ്മെ​യ് ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ മ​നി​ഷ ക​ല്യാ​ണും ഗം​ഗോം ബാ​ല ദേ​വി​യും ജ്യോ​തി ചൗ​ഹാ​നും ഓ​രോ ത​വ​ണ സ്കോ​ർ ചെ​യ്തു.

ബാ​ല ദേ​വി​യു​ടെ 50ാം അ​ന്താ​രാ​ഷ്ട്ര ഗോ​ളാ​യി​രു​ന്നു ഇ​ത്. സു​ഹ ഹി​റാ​നി​യും ക​യ്‍ല മ​റി​യ സി​ദ്ദീ​ഖും പാ​കി​സ്താ​ന് വേ​ണ്ടി​യും വ​ല ച​ലി​പ്പി​ച്ചു.

Tags:    
News Summary - Ashalata to become 1st Indian woman footballer to play 100 int'l matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.