മെസ്സിക്ക് ഹാട്രിക്; ബൊളീവിയയെ ഗോൾമഴയിൽ മുക്കി അർജന്‍റീന

ബ്യൂണസ് അയേഴ്സ്: സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്കും രണ്ട് അസിസ്റ്റുമായി കളംനിറഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്‍റീനക്ക് 6-0ന്‍റെ വമ്പൻ ജയം. മത്സരത്തിന്‍റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ലൗത്താറോ മാർട്ടിമെസ്, ജൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നിവരും അർജന്‍റീനക്ക് വേണ്ടി ഗോളുകൾ നേടി. 


അവസാന മത്സരത്തിൽ വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയതിന്‍റെ ക്ഷീണം തീർക്കാൻ ജയം അനിവാര്യമായിരുന്നു അർജന്‍റീനക്ക്. 19ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസിന്‍റെ അസിസ്റ്റിൽ നിന്ന് മെസ്സി തന്നെയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 43ാം മിനിറ്റിൽ മാർട്ടിനെസും ഗോൾ നേടി. ആദ്യ പകുതിയുടെ അധികസമയത്ത് ജൂലിയൻ അൽവാരസും വലകുലുക്കിയതോടെ അർജന്‍റീന മൂന്ന് ഗോളിന് മുന്നിലെത്തി. മൂന്നാംഗോളിന് പിന്നിലും മെസ്സിയുടെ അസിസ്റ്റായിരുന്നു. 


69ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോൾ പിറന്നു. അർജന്‍റീന 4-0ന് മുന്നിൽ. അവസാന മിനുറ്റുകളിൽ കളംനിറഞ്ഞ മെസ്സി 84ാം മിനിറ്റിലും 86ാം മിനിറ്റിലും വലകുലുക്കി ഹാട്രിക് തികച്ചു. 

ജയത്തോടെ ലാറ്റിനമേരിക്കൻ യോഗ്യതാ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അർജന്‍റീന. 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റാണുള്ളത്. നവംബർ 15ന് പരാഗ്വായുമായാണ് അർജന്‍റീനയുടെ അടുത്ത മത്സരം. 

Tags:    
News Summary - Argentina vs Bolivia FIFA World Cup 2026 qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.