ടോക്യോ: പ്രഫഷനൽ ഫുട്ബാളിൽ രണ്ട് തലമുറകൾക്കൊപ്പം പന്തു തട്ടാനാകുന്നവർ ഇതിഹാസങ്ങളാകും. പ്രായം 40 കഴിഞ്ഞും മുൻനിര ടീമിന്റെ ഭാഗമായി ബൂട്ടുകെട്ടിയവർ ചരിത്രമേറിയവരും.
എന്നാൽ, 58ലെത്തിയിട്ടും ജപ്പാൻ പ്രഫഷനൽ ഫുട്ബാളിൽ അതിവേഗം ഓടിയും ഡ്രിബ്ൾ ചെയ്തും വിസ്മയിപ്പിക്കുന്ന കസുയോഷി മിയൂറ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. ജപ്പാനിൽ നാലാം ഡിവിഷൻ ക്ലബായ സുസുക്കയുടെ മുൻനിരയിൽ അടുത്ത സീസണിലും പന്തു തട്ടാൻ താൻ ഒരുക്കമാണെന്ന് മിയൂറ പറയുന്നു. നിലവിൽ സോക്കർ രേഖലകളിൽ ഏറ്റവും പ്രായം ചെന്ന സജീവ പ്രഫഷനൽ ഫുട്ബാളറാണ് മിയൂറ.
1990കളിൽ ജപ്പാൻ ദേശീയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം പെലെയുടെ നാട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ സ്വന്തം ക്ലബായിരുന്ന സാന്റോസിൽ കളിച്ചിട്ടുണ്ട്. 1986ലായിരുന്നു സാന്റോസിൽ അരങ്ങേറ്റം. പിന്നീട്, ഇറ്റലി, ക്രൊയേഷ്യ, ആസ്ട്രേലിയ, പോർചുഗൽ ലീഗുകളിലും കളിച്ചു. ദേശീയ ജഴ്സിയിൽ 89 മത്സരങ്ങളിൽ 55 ഗോളുകൾ മിയൂറ നേടിയിട്ടുണ്ട്. 56ാം വയസ്സിൽ പോർചുഗലിലെ രണ്ടാം നിര ക്ലബായ ഒലിവയറൻസിൽ കളിച്ച മിയൂറക്ക് തന്റെ കരിയറിലെ 40ാം സീസണിലും പന്തുതട്ടാൻ മോഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.