പാരിസ്: കിലിയൻ എംബാപ്പെ രണ്ടുവട്ടം എതിർവല ചലിപ്പിച്ച ആവേശപ്പോരിൽ ലീഗ് വണ്ണിലെ ഒന്നാമന്മാരായ ലിലെയെ വീഴ്ത്തി പി.എസ്.ജി ഫ്രഞ്ച് കപ് അവസാന എട്ടിൽ. ആദ്യ പകുതിയിൽ െപനാൽറ്റി ലക്ഷ്യത്തിലെത്തിച്ചും ഇഞ്ചുറി സമയത്ത് മനോഹരമായി സ്കോർ ചെയ്തുമാണ് എംബാപ്പെ ഡബ്ൾ തികച്ചത്. കളിയുടെ ഒമ്പതാം മിനിറ്റിൽ ഗോൾ നേടി ഇക്കാർഡി പി.എസ്.ജിക്ക് കണ്ണഞ്ചും തുടക്കം നൽകിയേടത്തുനിന്ന് എംബാപ്പെ വിജയം ആഘോഷമാക്കുകയായിരുന്നു.
ഫ്രഞ്ച് ലീഗിലെ ഒന്നാം ഡിവിഷനായ ലീഗ് വണ്ണിൽ മൂന്നു പോയിന്റ് ലീഡുമായി ലിലെ ഇപ്പോഴും മുന്നിലാണ്. വീടുകൾ കൊള്ളയടിക്കപ്പെട്ട് പാരിസിന്റെ ദുഃഖമായി മാറിയ എയ്ഞ്ചൽ ഡി മരിയ, മാർക്വിഞ്ഞോസ് എന്നിവർ ഇന്നലെ ആദ്യ ഇലവനിൽ ഇറങ്ങി. ആദ്യ ഗോളിന് വഴിയൊരുക്കി ഡി മരിയ തന്റെ വരവ് ഗംഭീരമാക്കുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.