മഡ്രിഡ്: പാരീസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് കൂടുമാറുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായിട്ടാവും എംബാപ്പെ മാഡ്രിഡിലെത്തുക. ജുലൈയിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാർ അവസാനിക്കുന്നത്. സീസണിലെ 23കാരനായ എംബപ്പെയുമായുള്ള കരാർ പുതുക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ തവണയും താരത്തെ സ്‍പെയിനിലെത്തിക്കാൻ റയൽ കരുനീക്കങ്ങൾ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ ഈ സീസൺ അവസാനിക്കുന്നതിന് മുമ്പ് എംബാപ്പെ റയൽ മാഡ്രിഡിന് സ്വന്തമാകും. പി.എസ്.ജിയിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ ഇരട്ടി വേതനമാണ് എംബാപ്പെക്ക് ലഭിക്കുകയെന്ന് ജർമൻ മാധ്യമമായ 'ബിൽഡ്' റിപ്പോർട്ട് ചെയ്തു.
നിലവിൽ 22 ദശലക്ഷം യൂറോയിലധികമാണ് ഒരു സീസണിൽ ഫ്രഞ്ച് താരത്തിന് ലഭിക്കുന്നത്. മൊണാക്കോയിൽ നിന്നും പി.എസ്.ജിയിലേക്ക് ചാടിയ എംബാപ്പെ 155 മത്സരങ്ങളിൽ നിന്ന് 130 ഗോളുകളും നേടിയിട്ടുണ്ട്. പി.എസ്.ജിയോടൊപ്പം മൂന്ന് ഫ്രഞ്ച് കിരീടങ്ങളുയർത്തിയിട്ടുണ്ട്.
ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ അടിച്ചുകൂട്ടിയ താരം 15 ഗോളുകളിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.