മാഡ്രിഡ്: പാരിസ് സെന്റ് ജർമൻ (പി.എസ്.ജി) സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചേക്കും. ഫ്രഞ്ച് മാധ്യമങ്ങളാണ് താരത്തിന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച റിപോര്‍ട്ട് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് താരം ക്ലബ് വിടുന്നത്. അടുത്തമാസത്തോടെ താരത്തിന്റെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്.
സ്പാനിഷ് ചാംപ്യന്‍മാര്‍ ഉടന്‍തന്നെ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. വര്‍ഷം 25 മില്യന്‍ യൂറോയാണ് ഫ്രഞ്ച് താരത്തിന് ലഭിക്കുക. ഒരു ബില്യണിലധികം റിലീസ് ക്ലോസ്സും എംബാപ്പെയ്ക്ക് ലഭിക്കും. റയലുമായി അഞ്ചുവര്‍ഷത്തെ കരാറാണ് എംബാപ്പെ ഒപ്പുവയ്ക്കുക.
മൂന്നാമതും മികച്ച താരമായി എംബാപെ
പാരിസ്: തുടർച്ചയായി മൂന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി പാരിസ് സെന്റ് ജർമൻ സ്ട്രൈക്കർ കിലിയൻ എംബാപെ. 25 ഗോളുമായി ലീഗിലെ ടോപ്സ്കോററായ 23കാരൻ എല്ലാ വിഭാഗത്തിലുമായി സീസണിൽ 36 ഗോളുകൾ സ്കോർ ചെയ്തിരുന്നു. 2018-19 സീസണിലും 2020-21 സീസണിലും എംബാപെ തന്നെയായിരുന്നു ടോപ്സ്കോറർ. അതിനിടക്കുള്ള 2019-20 സീസണിൽ ലീഗ് പകുതിവെച്ച് നിർത്തിയതിനാൽ മികച്ച താരത്തെ തിരഞ്ഞെടുത്തിരുന്നില്ല. അഞ്ചു വർഷം മുമ്പ് പി.എസ്.ജിയിലെത്തിയ താരം ക്ലബിനായി 168 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.