മഡ്രിഡ്: റെക്കോഡ് തുകക്ക് ടീമിലെത്തിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങൾ റയൽ മഡ്രിഡ് അവസാനിപ്പിച്ചതോടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പി.എസ്.ജിയിൽ തുടരുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച അർധരാത്രിയോടെ സീസണിലെ ട്രാൻസ്ഫർ ജാലകത്തിന് താഴുവീഴാനിരിക്കെയാണ് റയൽ പിന്മാറ്റം. റയൽ മുന്നോട്ടുവെച്ച തുകക്ക് താരത്തെ വിട്ടുനൽകേണ്ടെന്ന് പി.എസ്.ജി തീരുമാനമെടുത്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ലാ ലിഗ അതികായർക്ക് ഇതിലേറെ ഉയർന്ന തുക മുന്നോട്ടുവെക്കാനാകാത്തതാണ് കുരുക്കായത്. അടുത്ത സീസണോടെ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന താരം ഇനിയും തുടരാനില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നിലനിർത്താനാകുമെന്നു തന്നെയാണ് പ്രതീക്ഷ.
പി.എസ്.ജി മുന്നേറ്റത്തിൽ അവിഭാജ്യ ഘടകമായ എംബാപ്പെയെ അടർത്തിെയടുക്കാൻ ഒന്നിലേറെ തവണ തുക ഉയർത്തിയ റയൽ അവസാന ദിനം വരെ ദൗത്യം വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, വമ്പൻ ഓഫർ മുന്നോട്ടുവെച്ചിട്ടും പി.എസ്.ജി വഴങ്ങിയില്ല. അടുത്ത സീസണിൽ ഫ്രീ ഏജന്റാകുമെന്നതിനാൽ താരത്തെ പിടിച്ചുവെക്കൽ ദുഷ്കരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.