അരങ്ങേറ്റത്തിൽ ഇരട്ടഗോളുമായി ജോസെലു; നോർവെയെ തകർത്ത് സ്പെയിൻ (3-0); ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയിൽസ് (1-1)

അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായെത്തി രണ്ടു മിനിറ്റിനിടെ സ്ട്രൈക്കർ ജോസെലു നേടിയ ഇരട്ടഗോളിന്‍റെ കരുത്തിൽ യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ സ്പെയിന് തകർപ്പൻ ജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തില്‍ നോർവേയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്‌പാനിഷ് പട വീഴ്ത്തിയത്.

ഡാനി ഒല്‍മൊയുടെ വകയായിരുന്നു മറ്റൊരു ഗോൾ. 13ാം മിനിറ്റിൽ ഒല്‍മൊയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. 84, 85 മിനിറ്റുകളിലായിരുന്നു ജോസെലുവിന്‍റെ ഇരട്ട ഗോൾ പിറന്നത്. 1998ൽ സ്വിഡനെതിരെ ഫെർണാണ്ടോ മോറിയന്റസ് അരങ്ങേറ്റ മത്സരത്തിൽ ഇരട്ടഗോൾ നേടിയതിനുശേഷം ആദ്യമായാണ് ഒരു സ്പെയിൻ താരം അരങ്ങേറ്റത്തിൽ രണ്ടു ഗോളുകൾ നേടുന്നത്.

സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ അഭാവം നോര്‍വേ മുന്നേറ്റത്തില്‍ പ്രകടമായിരുന്നു. മാര്‍ച്ച് 29ന് സ്‌കോട്‌ലന്‍ഡിന് എതിരെയാണ് സ്‌പെയിനിന്‍റെ അടുത്ത മത്സരം. 28ന് നോര്‍വേ അടുത്ത മത്സരത്തില്‍ ജോര്‍ജിയയെ നേരിടും. അതേസമയം,

യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ കരുത്തരായ ക്രൊയേഷ്യയെ ഇൻജുറി ടൈമിലെ ഗോളിലൂടെ വെയിൽസ് സമനിലയിൽ തളച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്. ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ ആന്ദ്രെ ക്രമാരിച്ചിലൂടെ

ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. ഇഞ്ചുറി ടൈമില്‍ നഥാൻ ബ്രോഡ്ഹെഡാണ് വെയിൽസിന്‍റെ സമനില ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ സ്കോട്ട്ലൻഡ് (3-0) സൈപ്രസിനെയും തുർക്കി (2-1) അർമേനിയയേയും സ്വിറ്റ്സർലൻഡ് (5-0) ബെലറൂസിനെയും പരാജയപ്പെടുത്തി.

Tags:    
News Summary - Late Joselu double helps Spain beat Norway 3-0 in Euro qualifier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.