30ാം നമ്പറിൽ മെസ്സിയിറങ്ങി; എംബാപ്പെ ഡബ്​ളിൽ പി.എസ്​.ജിക്ക്​ ജയം

പാരിസ്​: ബാഴ്​സ വി​ട്ടെത്തിയ ലയണൽ മെസ്സിക്ക്​ പി.എസ്​.ജിയിൽ ജയത്തോടെ അരങ്ങേറ്റം. ഇരട്ട ഗോളുമായി എംബാപ്പെ നിറഞ്ഞാടിയ മത്സരത്തിൽ റീംസിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ജയം. ​ഗാലറി നിറഞ്ഞൊഴുകിയ കാണികകളെ ആവേശത്തേരിലേറ്റി 66ാം മിനിറ്റിൽ നെയ്​മറുടെ പകരക്കാരനായാണ്​ മെസ്സി ഇറങ്ങിയത്​. ബാഴ്​സക്കു ശേഷം ആദ്യമായാണ്​ മെസ്സി മറ്റൊരു ക്ലബിനായി ബൂട്ടുകെട്ടുന്നത്​.

ഇറങ്ങിയ നിമിഷം മുതൽ ആർത്തുവിളിച്ച്​ കാണികൾ നൽകിയ പിന്തുണ കാലിലാവാഹിച്ച പ്രകടനവുമായി മെസ്സി മൈതാനം നിറ​ഞ്ഞ ദിനത്തിൽ ഉടനീളം പി.എസ്​.ജിക്ക്​ തന്നെയായിരുന്നു മുൻതൂക്കം. താരം പുതിയ നിരക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം പൂർണ ഫോമിലേക്ക്​ തിരികെയെത്തുമെന്നും കോച്ച്​ മോറീസ്യോ പൊച്ചെറ്റിനോ പറഞ്ഞു.

ക്ലബിനൊപ്പം അവസാനത്തേതെന്ന്​ മാധ്യമങ്ങൾ വിശേഷിപ്പിച്ച മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ്​ എംബാപ്പെ കരുത്തു തെളിയിച്ചത്​. 16 കോടി യൂറോ (1,391 കോടി രൂപ) ആണ്​ റയൽ താരത്തിന്​ മുന്നിൽവെച്ച ഓഫർ. എംബാപ്പെ ഇത്​ സ്വീകരിച്ചതായാണ്​ സൂചന. പി.എസ്​.ജിക്കായി 175 കളികളിൽ ഇറങ്ങിയ താരം ഇതുവരെ 135 ഗോളുകൾ നേടിയിട്ടുണ്ട്​. 

നാലു കളികളിൽ നാലും ജയിച്ച്​ പി.എസ്​.ജി തന്നെയാണ്​ ലിഗ്​ വണ്ണിൽ ഒന്നാം സ്​ഥാനത്ത്​. 

Tags:    
News Summary - Lionel Messi made his Paris St-Germain debut as a 66th-minute substitute in a 2-0 win at Reims in Ligue 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.