വലതു കാല്‍ വെച്ച് മെസ്സി ഗോളടി തുടങ്ങി! പി.എസ്.ജി ആരാധകര്‍ ആറാടുന്നു

മെസ്സി പുതിയ സീസണിലേക്ക് വലതു കാല്‍ വെച്ച് തുടങ്ങി! അതേ, ജപ്പാനില്‍ പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരത്തില്‍ മെസ്സി ഗോളടിച്ചു, അതും പതിവില്ലാത്ത വിധം വലതു കാല്‍ കൊണ്ട്! ഇതോടെ, ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആറാടുകയാണ്. ട്വിറ്ററില്‍ മെസ്സിയുടെ വലംകാലന്‍ ഗോളിന്റെ അതിശയം പങ്കുവെക്കുകയാണ് ഫുട്‌ബാള്‍ ഫാന്‍സ്.

കവാസാകി ഫ്രൊന്റാലെക്കെതിരെ മുപ്പത്തിമൂന്നാം മിനുട്ടില്‍ മെസ്സിയുടെ ഗോളിലാണ് ഫ്രഞ്ച് ക്ലബ് ലീഡെടുത്തത്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി അരങ്ങേറിയ മെസ്സി 34 മത്സരങ്ങള്‍ കളിച്ചെങ്കിലും ആകെ പതിനൊന്ന് ഗോളുകളാണ് നേടാന്‍ സാധിച്ചത്.

ഇത് പി.എസ്.ജി ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. മെസ്സിയുടെ തകര്‍പ്പന്‍ പ്രകടനം വരാനിരിക്കുന്നതേയുള്ളൂ, ആരും നിരാശപ്പെടേണ്ടതില്ലെന്ന് ക്ലബ് മാനേജ്‌മെന്റ് നടത്തിയ പ്രസ്താവന ഇതിഹാസതാരത്തിനുള്ള പിന്തുണ അറിയിക്കലായിരുന്നു. ഇപ്പോഴിതാ മോശം കാലത്ത് തന്നെ പിന്തുണച്ച ക്ലബിന് ഗോളടിച്ച് മെസ്സി പ്രതീക്ഷ നല്‍കുന്നു.

പുതിയ പരിശീലകൻ ക്രിസ്റ്റഫെ ഗാല്‍റ്റിയര്‍ ശക്തമായ ലൈനപ്പ് തന്നെയാണ് പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ പരീക്ഷിച്ചത്. 3-4-1-2 ഫോര്‍മാഷനിലാണ് പി.എസ്.ജി കളിച്ചത്. കിലിയന്‍ എംബാപെക്കും നെയ്മര്‍ക്കും പിറകിലായി സെന്‍ട്രല്‍ റോളില്‍. ഇത് എംബാപെക്കും മെസ്സിക്കും കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാവുന്ന ഫോര്‍മേഷനായിട്ടാണ് കോച്ച് നോക്കിക്കാണുന്നത്.

മത്സരത്തില്‍ മെസ്സി നേടിയ ഗോള്‍ ഇത് ശരിവെക്കുന്നു. ഹാക്കിമിയുടെ ക്രോസ് ബാള്‍ എംബാപെ ഉടനെ മെസ്സിക്ക് നല്‍കി. അത് വലത് കാല്‍ കൊണ്ട് ഫസ്റ്റ് ടൈം ഷോട്ടില്‍ മെസ്സി വലയിലാക്കുമെന്ന് ഗോള്‍ കീപ്പര്‍ സുങ് റ്യോംഗ് ജുങ് കരുതിക്കാണില്ല. മത്സരം 2-1ന് പി.എസ്.ജി ജയിച്ചു. യുവതാരം അര്‍നൗഡ് കലിമ്യുന്‍ഡോയാണ് ഫ്രഞ്ച് ക്ലബിന്റെ രണ്ടാമത്തെ സ്‌കോറര്‍.

Tags:    
News Summary - Lionel Messi's first goal on Japan tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.