കൊളത്തൂർ: ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ നടക്കുന്ന ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈലിൽ വളന്റിയർ ലീഡറായി പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി പി.സി. നൗഫലുമുണ്ടാവും.
കുടുംബസമേതം ഖത്തറിലുള്ള നൗഫൽ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. വിവിധ സേവനങ്ങളുമായി ഈ വർഷം ഫെബ്രുവരി മുതൽ നൗഫൽ ഫിഫയുടെ കൂടെയുണ്ട്. ഫിഫ കോൺഗ്രസ് വളന്റിയറായാണ് തുടക്കം.
ലോകകപ്പിലേക്കുള്ള വളന്റിയർമാരെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ പാനലിലും അംഗമായി. തിരഞ്ഞെടുക്കപ്പെട്ട 20,000 പേർക്കുള്ള പരിശീലനം നൽകിയ 30 അംഗ സപ്പോർട്ടിങ് ടീമിലും ഉണ്ടായിരുന്നു.
ഖത്തർ ഒ.ഐ.സി.സി, ഇൻകാസ് തുടങ്ങിയവയിൽ ഭാരവാഹിയാണ്. കട്ടുപ്പാറ പി.സി ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാറിന്റയും മുംതാസിന്റയും മകനാണ് നൗഫൽ. ഭാര്യ മേലാറ്റൂർ സ്വദേശി ഒളകര ഷബ്നയും മകൻ ഇവാൻ മുഹമ്മദും ഖത്തറിൽ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.