ലണ്ടന്‍: ഫ്രാൻസിന്റെ സ്റ്റാർ സ്ട്രൈക്കർമാരിലൊരാളായ ക്രിസ്റ്റഫർ എൻകുൻകുവിനെ സ്വന്തമാക്കി ചെൽസി. ജര്‍മന്‍ ക്ലബായ ആര്.ബി ലെയ്പ്സിഗില്നിന്ന് ആറു വർഷത്തെ കരാറിലാണ് 25കാരൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘത്തിലെത്തുന്നത്. ജനുവരിയിൽത്തന്നെ എൻകുൻകു ചെൽസിയുമായി കരാറിന് സമ്മതിച്ചെങ്കിലും ഒപ്പുവെക്കുന്നത് നീണ്ടു. 53 ദശലക്ഷം പൗണ്ട് (എകദേശം 553 കോടി രൂപ) മുടക്കിയാണ് ചെൽസി എൻകുൻകുവിനെ വാങ്ങിയത്. എന്‍കുന്‍കുവിന്റെ തകര്‍പ്പന്‍ മികവില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം ജര്‍മന്‍ കപ്പ് സ്വന്തമാക്കാന്‍ ലെയ്പ്സിഗിനായി. കഴിഞ്ഞ സീസണില്‍ ടീമിനായി 23 ഗോളുകളാണ് താരം അടിച്ചത്. 2022-23 സീസണില്‍ ബുണ്ടസ് ലിഗ പ്ലെയര്‍ ഓഫ് ദ സീസണ്, ജര്‍മന്‍ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ് എന്നീ പുരസ്കാരങ്ങളും നേടി. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ കരിയര്‍ ആരംഭിച്ച എൻകുൻകു 2019ലാണ് ലെയ്പ്സിഗിലെത്തിയത്.
സ്പെയിനിന്റെ അന്താരാഷ്ട്ര സ്ട്രൈക്കർ ജൊസേലു വരുന്ന സീസണിൽ റയൽ മഡ്രിഡിന്റെ ജഴ്സിയണിയും. സ്പാനിഷ് ലാ ലിഗയിൽ തരംതാഴ്ത്തപ്പെട്ട എസ്പാന്യോളിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് ജൊസേലു റയലിലെത്തിയത്. 16 ഗോളുമായി ലാ ലിഗ ടോപ് സ്കോറർമാരിൽ ഇക്കുറി മൂന്നാമനായിരുന്നു 33കാരൻ. കരീം ബെൻസേമ, ഈഡൻ ഹസാർഡ്, മാർകോ അസെൻസിയോ, മരിയാനോ ഡയസ് തുടങ്ങിയ പ്രമുഖർ റയൽ വിട്ടതിനു പിന്നാലെയാണ് ജൊസേലുവിന്റെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.