കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് കുവൈത്തിന്റെ പിന്തുണ. ലോകകപ്പിന്റെ വിജയം ഉറപ്പാക്കാനും, ആഗോള കായിക മേളയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഖത്തർ നടത്തുന്ന പരിശ്രമങ്ങൾക്ക് കുവൈത്ത് ഭരണകൂടം പിന്തുണ പ്രഖ്യാപിച്ചതായും ഇത് ഖത്തറിനെ അറിയിച്ചതായും ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി പറഞ്ഞു. നൂറ്റാണ്ടിന്റെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുടെ ഒരുക്കങ്ങളെ കുവൈത്ത് നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം എംബസി പിന്തുണച്ചതായും അൽ മുതൈരി പറഞ്ഞു.
ലോകകപ്പ് ടൂർണമെന്റിലെ മത്സരങ്ങൾ കാണാനും ഇഷ്ട ടീമുകളെ പിന്തുണക്കാനും ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് ഫുട്ബാൾ ആരാധകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കുവൈത്ത് എംബസിയിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളികാണാനായി എത്തുന്നവർക്ക് കുവൈത്ത് എംബസി നേരത്തേ മാർഗനിർദേശങ്ങൾ അറിയിച്ചിരുന്നു. പിന്തുണയുടെ ഭാഗമായി ഖത്തറിലെ കുവൈത്ത് എംബസിയിൽ കുവൈത്തും ഖത്തറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന പ്രത്യേക ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. അറബ് ലോകത്തെയും മിഡിലീസ്റ്റിലെയും ആദ്യ ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന മത്സരങ്ങൾ ഡിസംബർ 18വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.