Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightഖ​ത്ത​റു​മാ​യി...

ഖ​ത്ത​റു​മാ​യി കൈ​കോ​ർ​ത്ത് കു​വൈ​ത്ത്...

text_fields
bookmark_border
ഖ​ത്ത​റു​മാ​യി കൈ​കോ​ർ​ത്ത് കു​വൈ​ത്ത്...
cancel
camera_alt

ഖ​ത്ത​റി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ബോ​ർ​ഡ്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഖ​ത്ത​റി​ന് കു​വൈ​ത്തി​ന്റെ പി​ന്തു​ണ. ലോ​ക​ക​പ്പി​ന്റെ വി​ജ​യം ഉ​റ​പ്പാ​ക്കാ​നും, ആ​ഗോ​ള കാ​യി​ക മേ​ള​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നും ഖ​ത്ത​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും ഇ​ത് ഖ​ത്ത​റി​നെ അ​റി​യി​ച്ച​താ​യും ഖ​ത്ത​റി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഖാ​ലി​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. നൂ​റ്റാ​ണ്ടി​ന്റെ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ഖ​ത്ത​റി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളെ കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം എം​ബ​സി പി​ന്തു​ണ​ച്ച​താ​യും അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ലെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും ഇ​ഷ്ട ടീ​മു​ക​ളെ പി​ന്തു​ണ​ക്കാ​നും ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്ത് ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും കു​വൈ​ത്ത് എം​ബ​സി​യി​ൽ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ളി​കാ​ണാ​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് എം​ബ​സി നേ​ര​ത്തേ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ കു​വൈ​ത്തും ഖ​ത്ത​റും ത​മ്മി​ലു​ള്ള അ​ടു​പ്പം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ത്യേ​ക ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​റ​ബ് ലോ​ക​ത്തെ​യും മി​ഡി​ലീ​സ്റ്റി​ലെ​യും ആ​ദ്യ ലോ​ക​ക​പ്പി​നാ​ണ് ഖ​ത്ത​ർ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 18വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worldcupkuwaitqatar​
News Summary - kuwait join with qatar for worldcup preparations
Next Story