സെവിയ്യ: ഒമ്പതു വർഷത്തിനുശേഷം റയൽ മഡ്രിഡിന് വീണ്ടും കോപാ ഡെൽ റേ കിരീടം. ശനിയാഴ്ച രാത്രി നടന്ന ഫൈനലിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപിച്ചത്. റോഡ്രിഗോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു 20ാം കിരീടനേട്ടം. ലാ കർതുജ സ്റ്റേഡിയത്തിൽ നടന്ന കലാശക്കളിയുടെ രണ്ടാം മിനിറ്റിൽത്തന്നെ വിനീഷ്യസ് ജൂനിയറിന്റെ സഹായത്തോടെ റോഡ്രിഗോ വലകുലുക്കി. 58ാം മിനിറ്റിൽ ലൂകാസ് ടോറോയിലൂടെ ഒസാസുന സമനിലപിടിച്ചു. 70ാം മിനിറ്റിൽ റോഡ്രിഗോ വീണ്ടും സ്കോർ ചെയ്ത് റയലിന് ജയമൊരുക്കുകയായിരുന്നു. ക്ലബ് ചരിത്രത്തിലെ പ്രധാന കിരീടനേട്ടത്തിനരികിൽ രണ്ടാം തവണയാണ് ഒസാസുനക്ക് കാലിടറുന്നത്. 2005ലും ഇവർ ഫൈനലിൽ തോറ്റു. 2014ലാണ് റയൽ അവസാനമായി കോപാ ഡെൽ റേ ജേതാക്കളായത്. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഒന്നാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ വലിയ ആത്മവിശ്വാസമേകുന്നതാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.