സ്പെയിനിലെ വമ്പൻ ഫുട്ബാൾ ക്ലബുകളിലൊന്നായ റയൽ മാഡ്രിഡിന് 2021-22 സാമ്പത്തിക വർഷം 13 ദശലക്ഷം യൂറോ ലാഭം. കോവിഡ് കാരണം വരുമാനത്തിൽ കുറവുണ്ടായെങ്കിലും ക്ലബിന് ലാഭത്തിൽ തുടരാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
2021-22 സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. സ്റ്റേഡിയം വികസന പദ്ധതി ഒഴികെ 2022 ജൂൺ 30 വരെയുള്ള ക്യാഷ് ബാലൻസ് 425 ദശലക്ഷം യൂറോ ആണെന്നും 2020 മാർച്ച് മുതൽ കോവിഡ് മൂലമുള്ള വരുമാന നഷ്ടം 400 ദശലക്ഷം യൂറോയാണെന്നും ക്ലബ് അധികൃതർ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിലെ പ്രവർത്തന വരുമാനം 722 ദശലക്ഷം യൂറോയിൽ എത്തി. 69 ദശലക്ഷം യൂറോ വർഷം തോറും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.