ലോകകപ്പ് സൂപ്പർ താരത്തിന് വമ്പൻ ഓഫറുമായി സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. ബൊറൂസിയ ഡോർട്മുണ്ടിന്‍റെ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനായി 1190.41 കോടി രൂപയുടെ ഓഫറാണ് റയൽ മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് കബ്ലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
യൂറോപ്പിലെ മികച്ച മധ്യനിര താരങ്ങളിലൊരാളാണ് പത്തൊമ്പതുകാരനായ ബെല്ലിങ്ഹാം. ഇംഗ്ലണ്ടിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ്. ഖത്തർ ലോകകപ്പിൽ ഇറാന് എതിരെ ഹെഡറിലൂടെ ആദ്യ ഗോൾ നേടുമ്പോൾ ജൂഡിനു 19 വയസ്സും 145 ദിവസവും ആണ് പ്രായം. 1998 ലോകകപ്പിൽ 18 വയസ്സും 190 ദിവസവും പ്രായമുള്ളപ്പോൾ അർജന്റീനക്ക് എതിരെ ഗോൾ നേടിയ മൈക്കിൾ ഓവൻ ആണ് ലോകകപ്പിൽ ഇംഗ്ലണ്ടിന് ആയി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം.
ഡോർട്മുണ്ടിന്‍റെ പ്ലെയിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാണ് ഈ യുവതാരം. ഇംഗ്ലണ്ട് ദേശീയ ടീമിലെ പ്രധാനിയുമാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ വിലക്ക് താരത്തെ വിട്ടുകൊടുക്കാൻ ഡോർട്മുണ്ട് ഒരുക്കമല്ല. ലിവർപൂളും താരത്തിനായി ശക്തമായി രംഗത്തുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പെപ് ഗ്വാർഡിയോളയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.