മാഡ്രിഡ്: ലാലിഗയിൽ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. ഗ്രനഡയെ 2-0ത്തിനാണ് റയൽ കീഴടക്കിയത്. വലൻസിയയെ 2-1ന് തോൽപിച്ച് മണിക്കൂറുകൾക്കകമാണ് ജിറോണ രണ്ടാം സ്ഥാനത്തേക്ക് വീണത്. ഇരുടീമിനും 38 പോയന്റ് വീതമാണെങ്കിലും റയലിനേക്കാൾ കുറഞ്ഞ ഗോൾ ശരാശരിയാണ് അവർക്ക് തിരിച്ചടിയായത്.
26ാം മിനിറ്റിൽ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് നൽകിയ മനോഹര പാസിൽ ഗോൾ നേടി ബ്രഹിം ഡയസാണ് റയലിന് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിക്ക് പിരിയാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ഡയസ് ബെല്ലിങ്ഹാമിന് ഗോളടിക്കാൻ പാകത്തിൽ തകർപ്പൻ പാസ് നൽകിയെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല.
57ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ പന്ത് വലയിലേക്ക് അടിച്ചുകയറ്റി റോഡ്രിഗോ പട്ടിക പൂർത്തിയാക്കി. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് റയൽ ജയിച്ചുകയറുന്നത്. മത്സരത്തിൽ 71 ശതമാനവും പന്ത് നിയന്ത്രിച്ചത് റയൽ മാഡ്രിഡായിരുന്നു. റയൽ 11 ഷോട്ടുകളുതിർത്തപ്പോൾ ഗ്രനഡയുടേത് രണ്ടിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.