ഫ്രീകിക്ക് പരിശീലനത്തിന് റോബോട്ടുകളുമായി റയൽ മാ​ഡ്രിഡ്

ഫ്രീകിക്ക് പരിശീലനത്തിന് റോബോട്ടുകളുമായി സ്പാനിഷ് വമ്പന്മാരായ റയൽ മാ​ഡ്രിഡ്. ടീം അധികൃതർ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഫുട്ബാൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഷോട്ട് പ്രതിരോധിക്കാനും ഗോൾ പോസ്റ്റിലുമെല്ലാം റോബോട്ടുകളെ അണിനിരത്തിയ വിഡിയോ ആണ് പുറത്തുവന്നത്.

ഫ്രീകിക്കെടുക്കുമ്പോൾ റോബോട്ടുകളും ഉയർന്നു​ചാടുന്നതും ഗോൾ പോസ്റ്റിൽ ഡൈവ് ചെയ്യുന്നതും കാണാം. ടാബ് ഉപയോഗിച്ചാണ് ഇവയെ നിയന്ത്രിക്കുന്നത്. എതിർ ടീമിലെ താരങ്ങളുടെ ഉയരം കണക്കാക്കി അതിനനുസരിച്ച് പരിശീലനം നടത്താൻ ഈ അതിനൂതന സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടും.

നവീകരണം പൂർത്തിയാക്കിയ റയലിന്റെ ഹോം ഗ്രൗണ്ട് സാന്റിയാഗോ ബെർണബ്യൂവിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം റയൽ പങ്കുവെച്ചിരുന്നു. അഞ്ച് ഭക്ഷണ ശാലകൾ, ഷോപ്പിങ് മാൾ, സ്കൈ ബാർ എന്നിവയും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച റയൽ ബെറ്റിസിനെതിരെയാണ് നവീകരിച്ച സ്റ്റേഡിയത്തിലെ ആദ്യ മത്സരം.

Tags:    
News Summary - Real Madrid with robots for free kick training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.