ടാറ്റ ഫുട്ബാൾ അക്കാദമി സെലക്ഷൻ ട്രയൽസ്

ജം​ഷ​ഡ്‌​പൂ​ർ: ടാ​റ്റ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ൽ ഫു​ട്ബാ​ൾ സെ​ല​ക്ഷ​ൻ ട്ര​യ​ൽ ന​ട​ത്തു​ന്നു. 2011 ജ​നു​വ​രി 1 നും 2012 ​ഡി​സം​ബ​ർ 31 നും ​ഇ​ട​യി​ൽ ജ​നി​ച്ച ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് അ​വ​സ​രം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട് (ല​ഭ്യ​മെ​ങ്കി​ൽ), പാ​സ്‌​പോ​ർ​ട്ട് വ​ലു​പ്പ​ത്തി​ലു​ള്ള ഫോ​ട്ടോ എ​ന്നി​വ​യു​ടെ യ​ഥാ​ർ​ഥ സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പു​ക​ളും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

താ​ൽ​പ​ര്യ​മു​ള്ള ക​ളി​ക്കാ​ർ ഒ​ക്ടോ​ബ​ർ 30 മു​മ്പ് ക്ല​ബി​ന്റെ വെ​ബ്‌​സൈ​റ്റ് www.fcjamshedpur.com സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തു ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ളി​ക്കാ​ർ​ക്ക് നാ​ല് വ​ർ​ഷ​ത്തേ​ക്ക് മു​ഴു​വ​ൻ സ്കോ​ള​ർ​ഷി​പ്പും ല​ഭി​ക്കും.

ക​ളി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, വി​നോ​ദ​മു​റി​ക​ൾ, താ​മ​സം, ഭ​ക്ഷ​ണം സൗ​ക​ര്യം ല​ഭി​ക്കും. ജം​ഷ​ഡ്പൂ​ർ എ​ഫ്‌.​സി യൂ​ത്ത് ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​ളി​ക്കാ​ർ​ക്ക് ഝാ​ർ​ഖ​ണ്ഡി​നെ​യും ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0657-2221736 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - TATA Football Academy selection trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.