പാരിസ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ യുവേഫ െപ്ലയർ ഒാഫ് ദി ഇയർ ഫൈനൽ പട്ടിക. 10 വർഷത്തിനിടെ ഇരുവരും ആദ്യമായി പുറത്തായപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിൻ, ബയേൺ മ്യൂണികിെൻറ റോബർട്ട് ലെവൻഡോവ്സ്കി, മാനുവൽ നോയർ എന്നിവരാണ് ബെസ്റ്റ് ഒാഫ് ത്രീയിൽ ഉള്ളത്. 2011ൽ യൂവേഫ െപ്ലയർ ഒാഫ് ദി ഇയർ പുരസ്കാരമായി പേരുമാറിയശേഷം മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാത്ത ആദ്യ പട്ടികയാണിത്.
10 പേരുടെ ലിസ്റ്റിൽ മെസ്സിയും നെയ്മറും നാലാമതായുണ്ട്. പത്താം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ സീസണിലെ ജേതാവ് വിർജിൽ വാൻഡൈക് 10 പേരിലും ഇടംപിടിച്ചില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നും മെസ്സി രണ്ടും തവണ പുരസ്കാരം നേടിയിട്ടുണ്ട്.
കോവിഡ് കാരണം ഫിഫ ബെസ്റ്റ്, ബാലൺ ഡി ഒാർ തുടങ്ങിയ പ്രധാന അവാർഡുകൾ ഉപേക്ഷിക്കപ്പെട്ടതോടെ ഫുട്ബാൾ ലോകത്തിെൻറ കാത്തിരിപ്പെല്ലാം യുവേഫ അവാർഡിനാണ്. ഒക്ടോബർ ഒന്നിന് ജേതാവിനെ പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തിൽ അവാർഡ് ചടങ്ങുണ്ടാവില്ല.
മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് ബയേണിെൻറ ഹാൻസി ഫ്ലിക്, ലിവർപൂളിെൻറ യുർഗൻ േക്ലാപ്പ്, ലൈപ്സിഷിെൻറ യൂലിയൻ നാഗ്ൾസ്മാൻ എന്നിവരെ േഷാർട്ട്ലിസ്റ്റ് ചെയ്തു.
കെവിൻ ഡിബ്രുയിൻ: പ്രീമിയർ ലീഗിൽ സിറ്റിയെ രണ്ടാം സ്ഥാനത്തെത്തിച്ച ഡി ബ്രുയിൻ 20 അസിസ്റ്റും 13 ഗോളുമായി കഴിഞ്ഞ സീസണിൽ മിന്നുംഫോമിലായിരുന്നു. ഇംഗ്ലീഷ് െപ്ലയേഴ്സ് പുരസ്കാരവും താരം നേടി.
റോബർട്ട് ലെവൻഡോവ്സ്കി: ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ബയേണിെൻറ ട്രിപ്ൾ നേട്ടത്തിൽ നിർണായകം. സീസണിൽ 47 കളിയിൽ 55 ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ.
മാനുവൽ നോയർ: ചാമ്പ്യൻസ് ലീഗിൽ ആറ് ക്ലീൻ ഷീറ്റുകൾ. ബയേണിനെ ട്രിപ്ൾ കിരീടത്തിലേക്ക് നയിച്ച നായകൻ.
തെരഞ്ഞെടുപ്പ് ഇങ്ങനെ
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് ഗ്രൂപ് റൗണ്ട് കളിച്ച 80 ടീമുകളുടെ പരിശീലകർ, 55 ഫുട്ബാൾ റിപ്പോർേട്ടഴ്സ് എന്നിവരടങ്ങിയ ജൂറിയുടെ വോട്ടിങ്ങിെൻറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരാൾക്ക് മികച്ച മൂന്നു പേർക്ക് വോ
ട്ട് ചെയ്യാം. കോച്ചുമാർക്ക് സ്വന്തം ടീമിലെ താരങ്ങൾക്ക് വോട്ടുചെയ്യാൻ പാടില്ല.
ബെസ്റ്റ് 10
കെവിൻ ഡി ബ്രുയിൻ,
റോബർട്ട് ലെവൻഡോവ്സ്കി, മാനുവൽ നോയർ
4 - ലയണൽ മെസ്സി (ബാഴ്സലോണ),
5 നെയ്മർ (പി.എസ്.ജി) -53 വോട്ട്
6 തോമസ് മ്യൂളർ (ബയേൺ മ്യൂണിക്)- 41 വോട്ട്
7 കിലിയൻ എംബാപ്പെ (പി.എസ്.ജി) -39 വോട്ട്
8 തിയാഗോ അൽകൻറാര (ബയേൺ) -27 വോട്ട്
9 ജോഷ്വ കിമ്മിഷ് (ബയേൺ) -26 വോട്ട്
10 ക്രിസ്റ്റ്യാനോ റൊണാൾഡോ
(യുവൻറസ്) -25 വോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.