ഗൾഫ് ട്വന്റി20: യു.എ.ഇക്ക് മൂന്നാം ജയം

ദോഹ: ഗൾഫ് ട്വന്റി20 ചാമ്പ്യൻഷിപ് ക്രിക്കറ്റിൽ കുവൈത്തിനെതിരെ യു.എ.ഇക്ക് 31 റൺസ് ജയം. ചൊവ്വാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത യു.എ.ഇ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ കുവൈത്തിന് 145 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. യു.എ.ഇ നായകൻ മുഹമ്മദ് വസീം 74 റൺസുമായി വിജയ ശിൽപിയായി. മൂന്ന് കളിയും ജയിച്ച് യു.എ.ഇ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്താണ്. നാല് കളിയിൽ രണ്ട് തോൽവി വഴങ്ങിയ കുവൈത്ത് നാല് പോയന്റുമായി രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തുമാണുള്ളത്. 

Tags:    
News Summary - Gulf Twenty20: Third win for UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.