അഖിലേന്ത്യ അന്തർ സർവകലാശാല വനിത ഖോഖോയിൽ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം
തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സർവകലാശാല ഖോഖോ വനിത ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കാലിക്കറ്റിന് കിരീടം. മുംബൈ സർവകലാശാലയെ നാലു പോയന്റും ഒരു ഇന്നിങ്സും നേടി 12-08 എന്ന സ്കോറിൽ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച കാലിക്കറ്റും മാണ്ഡ്യ സർവകലാശാലയെ (13-12) എന്ന സ്കോറിൽ ഒന്ന് എന്ന നിർണായക പോയന്റിന് പരാജയപ്പെടുത്തി ഫൈനലിലെത്തിയ സാവിത്രിഭായി ഫൂലെ പുണെ സർവകലാശാലയുമായുള്ള ഫൈനൽ ആവേശഭരിതമായിരുന്നു.
ആദ്യ ഇന്നിങ്സിൽതന്നെ കാലിക്കറ്റ് പുണെ സർവകലാശാലക്കു മേൽ നാലു പോയന്റ് ലീഡിൽ ആധിപത്യം നേടി. രണ്ടാം ഇന്നിങ്സിൽ മൂന്നു പോയന്റുമായി ലീഡ് തുടർന്നു. പിന്നീട് (11-09) എന്ന സ്കോറിന് പുണെയെ പരാജയപ്പെടുത്തി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 2016-17ൽ കാലിക്കറ്റ് വിജയികളായിരുന്നു. മികച്ച താരമായി കാലിക്കറ്റിന്റെ ആർ. ഷിജിതയെ (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട) തെരഞ്ഞെടുത്തു. മികച്ച ചേസറായി കാലിക്കറ്റിന്റെ അന്ന റോസിനെയും (കായികപഠന വകുപ്പ്) മികച്ച ഡിഫൻഡറായി പുണെയുടെ പവാർ കൗസല്യയെയും തെരഞ്ഞെടുത്തു. മാണ്ഡ്യ സർവകലാശാലയും മുംബൈ യൂനിവേഴ്സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു.
കാലിക്കറ്റ് ടീം അംഗങ്ങൾ: എസ്. നികിത, എ. ആര്യ, ടി. റസിഷ, പി.കെ. ശിൽപ, പി.എം. അനുശ്രീ, ആർ. ശിവിത, കെ. അനീഷ, കെ. മേഘ, വി.പി. ആൻമ റോസ്, ആർ. രാകേന്ദു, എസ്. ആതിര, എൽ.എസ്. അനഘ, പി. നേഹ, ആരതി, എം. ആദിത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.