ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പത്താം ഗെയിമിലും ഫലമില്ല. ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനും സമനിലയിൽ പിരിഞ്ഞതോടെ ഇരുവർക്കും അഞ്ച് വീതം പോയന്റായി. ഇന്നലെ വെള്ളക്കരുക്കളുമായ് ലണ്ടൻ സിസ്റ്റത്തിലാണ് ലിറെൻ തുടങ്ങിയത്.
ആദ്യ 15 നീക്കങ്ങൾക്കുള്ളിൽതന്നെ ക്വീൻ അടക്കമുള്ള കരുക്കൾ വെട്ടിമാറ്റപ്പെട്ടു. 27 നീക്കങ്ങൾ പിന്നിട്ടപ്പോൾ കളത്തിൽ അവശേഷിച്ചത് ഓരോ ബിഷപ്പും ആറുവീതം കാലാളുകളും. ഏകദേശം സമനില ഉറപ്പായ കളിയിൽ ഒമ്പത് നീക്കങ്ങൾകൂടി പിന്നിട്ട് ഒരേ നീക്കങ്ങൾ ആവർത്തിച്ചു സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻഷിപ്പിലിത് എട്ടാം സമനിലയാണ്.
ആദ്യ കളിയിൽ ലിറെനും മൂന്നാമത്തേതിൽ ഗുകേഷും ജയിച്ചതിന് ശേഷം ഇതാണ് അവസ്ഥ. നാല് റൗണ്ട് കൂടി ബാക്കി നിൽക്കെ ടൈ ബ്രേക്കർ സൂചന ലഭിച്ചു തുടങ്ങുകയാണ്. ഇന്ന് നടക്കുന്ന 11ാം ഗെയിമിൽ ഗുകേഷിനോ ലിറെനോ ജയിക്കാനായാൽ ചാമ്പ്യൻഷിപ്പിൽ മാത്രമല്ല മാനസികമായും വ്യക്തമായ മുൻതൂക്കം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.