ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ കപ്പ്) സെമിഫൈനൽ ആദ്യപാദത്തിൽ ലിവർപൂളിനെ 1-0ത്തിന് അട്ടിമറിച്ച് ടോട്ടൻഹാം. നിശ്ചിത സമയം തീരാൻ നാല് മിനിറ്റുള്ളപ്പോൾ ലൂക്കാസ് ബെർഗ്വാളാണ് ടോട്ടൻഹാമിന്റെ വിജയഗോൾ നേടിയത്.
18കാരനായ ബെർഗ്വാൾ ടോട്ടൻഹാമിനായി നേടുന്ന ആദ്യ ഗോളാണിത്. രണ്ടാം പാദം ഫെബ്രുവരി ആറിന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടക്കും. കഴിഞ്ഞ ദിവസം മറ്റൊരു സെമിയിൽ ന്യൂകാസിൽ ആഴ്സനലിനെ 2-0ത്തിന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.