ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ധർമ സൻസദ് എന്ന സന്യാസി സമ്മേളനത്തിൽ ഉയർന്ന മുസ്ലിം കൂട്ടക്കൊല ആഹ്വാനത്തില്‍ പ്രതികരിച്ച് പ്രശസ്ത ടെന്നീസ് താരം മാർട്ടിന നവ്രതിലോവ രംഗത്ത്. വിദേശ മാധ്യമ പ്രവർത്തകയായ സിജെ വെർലമൻ സംഭവത്തിെൻറ വിഡിയോ പങ്കുവെച്ചിരുന്നു. അത് സ്വന്തം ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്ത മാർട്ടിന 'ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്..? എന്ന് ചോദിച്ചു.
ഹരിദ്വാറിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ ഇന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അത്തരം പ്രവർത്തനങ്ങൾ ഭരണഘടന ലംഘനമാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിരവധി പ്രതിപക്ഷ നേതാക്കളാണ് വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്തെത്തിയത്. വിദ്വേഷ പ്രസംഗത്തിനെതിരെ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സകേത് ഗോഖലെ ധർമ സൻസദ് സംഘടിപ്പിച്ചവർക്കെതിരെയും പ്രസംഗിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ജ്വാലപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
ഡിസംബർ 17 മുതൽ 19 വരെയായിരുന്നു വിവാദ സമ്മേളനം. ധർമ സൻസദിൽ രാജ്യത്തെ മുസ്ലിംകൾക്കെതിരെയായിരുന്നു പരസ്യമായ കൊലവിളിയും വിദ്വേഷ പ്രസംഗവും. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ ആരാധനാ കേന്ദ്രങ്ങൾ ആക്രമിക്കാനും ചടങ്ങിൽ പ്രസംഗിച്ചവർ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.