ലണ്ടൻ: തുടർച്ചയായ ആറാം ജയത്തോടെ ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗിൽ തേരോട്ടം തുടരുന്നു. ആറാം റൗണ്ട് പോരാട്ടത്തിൽ ഷാംറോക്ക് റോവേഴ്സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസി തറപറ്റിച്ചത്. ചെൽസിയുടെ സ്പാനിഷ് സ്ട്രൈക്കർ മാർക്ക് ഗിയൂ ഹാട്രിക് നേടിയ മത്സരത്തിൽ ഒരുഘട്ടത്തിലും ഷാംറോക്കിന് തലപൊക്കാനായിരുന്നില്ല.
22, 34, 45 മിനിറ്റുകളിലാണ് 18കാരനായ മാർക്ക് ഗിയൂ ഗോൾ നേടിയത്. 40ാം മിനിറ്റിൽ ഡ്യൂസ്ബെറി ഹാളും 58ാം മിനിറ്റിൽ മാർക് കുക്കുറേലയുമാണ് ചെൽസിക്ക് വേണ്ടി മറ്റുഗോൾ നേടിയത്. 26ാം മിനിറ്റിൽ മാർക്കസ് പൂമാണ് ഷംറോക്ക് റോവേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.
യൂറോപ്പ കോൺഫ്രൻസ് ലീഗിൽ കളിച്ച എല്ലാ കളികളും ജയിച്ച ചെൽസി 18 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് ചെൽസി അടിച്ചുകൂട്ടിയത്. വഴങ്ങിയതാക്കട്ടെ അഞ്ച് ഗോളുകൾ മാത്രവും. പ്രീമിയർ ലീഗിലും മികച്ച ഫോമിലുള്ള ചെൽസി 34 പോയിന്റുമായി ലിവർപൂളിന് പിറകിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.