ന്യൂ ഡൽഹി: ചരിത്രത്തിലാദ്യമായി ബൈക്കോട്ട മത്സരമായ മോട്ടോ ജിപിക്ക് വേദിയാകാനൊരുങ്ങി ഇന്ത്യ. 2023ലാണ് മത്സരം. ഉത്തർ പ്രദേശിലെ ബുദ്ധ് അന്താരാഷ്ട്ര സർക്ക്യൂട്ടിലാകും മത്സരം നടക്കുക.
നേരത്തെ ഫോർമുല വൺ കാറോട്ട മാത്രം നടന്നതും ബുദ്ധ് സർക്യൂട്ടിലാണ്. 2011-13 കാലയളവിലാണ് ഫോർമുല വൺ നടന്നത്. ഇന്ത്യൻ കായിക ലോകത്തിന് ഇതൊരു ചരിത്ര ദിനമാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ വാർത്ത പുറത്തുവിട്ടുകൊണ്ട് പറഞ്ഞു.
ഞങ്ങൾക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ടെന്നും അവരിലേക്ക് മോട്ടോ ജിപി എത്തിക്കാൻ സാധിച്ചതിൽ സന്തുഷ്ടരാണെന്നും മോട്ടോ ജിപിയുടെ വാണിജ്യ അവകാശ ഉടമയായ ഡോർണയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാർമെലോ എസ്‌പെലെറ്റ പറഞ്ഞു. ബുദ്ധ് അന്താരാഷ്ട്ര സർക്യൂട്ടിൽ റേസിങ്ങിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നും എസ്‌പെലെറ്റ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.