കേരള പോസ്​റ്റൽ സർക്കിളിൽ കായികതാരങ്ങൾക്ക്​ അവസരം: അപേക്ഷാഫോറം www.keralapost.gov.inൽ. അപേക്ഷ ഡിസംബർ 3നകം

കേരള പോസ്​റ്റൽ സർക്കിളിൽ മികച്ച കായികതാരങ്ങൾക്ക്​ പോസ്​റ്റൽ/സോർട്ടിങ്​ അസിസ്​റ്റൻറ്​, പോസ്​റ്റ്​മാൻ/മെയിൻ ഗാർഡ്​, മൾട്ടി ടാസ്​കിങ്​ സ്​റ്റാഫ്​ തസ്​തികകളിലായി സ്​പോർട്​സ്​ ​േക്വാട്ടയിൽ 95 ഒഴിവുകളുണ്ട്​. നേരിട്ടുള്ള നിയമനത്തിന്​ ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത അപേക്ഷാഫോറവും വിശദവിവരങ്ങളും www.keralapost.gov.inൽനിന്നും ഡൗൺലോഡ്​ ചെയ്യാം. ഡിസംബർ മൂന്ന്​ വരെ അപേക്ഷകൾ സ്വീകരിക്കും.

ശമ്പളനിരക്ക്​: പോസ്​റ്റൽ/സോർട്ടിങ്​ അസിസ്​റ്റൻറ്​ 25,500-81,100 രൂപ, പോസ്​റ്റ്​മാൻ/മെയിൽഗാർഡ്​ 21,700-69,100 രൂപ, മൾട്ടി ടാസ്​കിങ്​ സ്​റ്റാഫ്​ 18,000-56,900 രൂപ. വിദ്യാഭ്യാസയോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം. 60 ദിവസത്തിൽ കുറയാത്ത അംഗീകൃത ബേസിക്​ കമ്പ്യൂട്ടർ​ ട്രെയിനിങ്​ സർട്ടിഫിക്കറ്റ്​ നിയമനത്തിന്​ മുമ്പ്​ നേടിയിരിക്കണം. പത്ത്​/പന്ത്രണ്ട്​ ക്ലാസിൽ കമ്പ്യൂട്ടർ ഒരുവിഷയമായി പഠിച്ചിട്ടുള്ളവർക്ക്​ ഇത്​ ആവശ്യമില്ല. പ്രായപരിധി 18-27 വയസ്സ്​.

പോസ്​റ്റ്​മാൻ/മെയിൽഗാർഡ്​ തസ്​തികക്ക്​ മലയാളഭാഷ പരിജ്​ഞാനം വേണം. 10ാം ക്ലാസ്​ വരെയെങ്കിലും മലയാളഭാഷ പഠിച്ചിരിക്കണം. പോസ്​റ്റ്​മാൻ തസ്​തികക്ക്​ പ്രാബല്യത്തിലുള്ള ടൂവീലർ/ലൈറ്റ്​ മോ​ട്ടോർ വെഹിക്കിൾ ഡ്രൈവിങ്​ ലൈസൻസുണ്ടാകണം.

മൾട്ടി ടാസ്​കിങ്​ സ്​റ്റാഫ്​ തസ്​തികക്ക്​ 10ാം ക്ലാസ്​/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവർക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-25 വയസ്സ്​.ഒ.ബി.സിക്കാർക്ക്​ 3 വർഷവും പട്ടികജാതി/വർഗക്കാർക്ക്​ 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്​.64 സ്​പോർട്​സ്​/ഗെയിംസ്​ ഐറ്റങ്ങളിലാണ്​ അവസരം. അപേക്ഷകർ ബന്ധപ്പെട്ട കായിക ഇനങ്ങളിൽ സ്​റ്റേറ്റ്​/നാഷനൽ/ഇൻറർനാഷനൽ മത്സരങ്ങളിൽ പ​ങ്കെടുത്ത്​ പ്രതിഭ തെളിയിച്ചവരാകണം. യൂനിവേഴ്​സിറ്റി/ഇൻറർ യൂനിവേഴ്​സിറ്റി, സ്​റ്റേറ്റ്​/സ്​കൂൾ തലങ്ങളിൽ പ​ങ്കെടുത്തിട്ടുള്ളവരെയും പരിഗണിക്കും.

ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡ്​ നേടിയ സ്​പോർട്​സ്​മാൻമാർക്കും അപേക്ഷിക്കാം.

അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾ, വിവിധ പോസ്​റ്റൽ ഡിവിഷൻ/യൂനിറ്റ്​/ഓഫിസുകളിൽ ഓരോ തസ്​തികയിലും ലഭ്യമായ ഒഴിവുകൾ അടക്കം കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലുണ്ട്​. അപേക്ഷഫീസ്​ 100 രൂപയാണ്​. നിശ്ചിത ഫോറത്തിൽ തയാറാക്കിയ അപേക്ഷ C/o Chief postmaster General, Kerala circle, Thiruvananthapuram-695033ൽ ഡിസംബർ 3 വരെ സ്വീകരിക്കും.

Tags:    
News Summary - Opportunity for Athletes in Kerala Postal Circle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.