ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായി ചരിത്രം കുറിച്ച് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഒളിമ്പ്യൻ ഭവാനി വെങ്കല മെഡലാണ് നേടിയത്. സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 14-15ന് തോറ്റതോടെയാണ് ഭവാനിയടെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. അതേസമയം, ക്വാർട്ടർ ഫൈനലിൽ ജപ്പാനിൽ നിന്നുള്ള നിലവിലെ ലോക ചാമ്പ്യൻ മിസാക്കി എമുറയെ 15-10 എന്ന സ്‌കോറിന് ഭവാനി പരാജയപ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള താരങ്ങളെ തോൽപ്പിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും മിസാക്കിക്കെതിരെ വിജയം നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ഭവാനി ദേവി പറഞ്ഞു. ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച ആദ്യ ഫെൻസർ കൂടിയാണ് ഭവാനി.
“ഏഷ്യൻസിൽ രാജ്യത്തിനായി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുന്നത് മഹത്തായ നിമിഷമായിരുന്നു. മിസാക്കിയെ തോൽപ്പിക്കുന്നത് വളരെ വലിയ കാര്യമാണ്, കാരണം അവൾ ഏറെ മികച്ചതും സ്ഥിരതയുള്ളതുമായ ഫെൻസറാണ്. കഴിഞ്ഞ ഏഷ്യൻ മത്സരങ്ങളിൽ മിസാക്കിയോട് 16-ാം റൗണ്ടിൽ ഞാൻ തോറ്റിരുന്നു. എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, അത് പ്രവർത്തിച്ചു,” -ഭവാനി സ്‌പോർട്‌സ്റ്റാറിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.