'പരീക്ഷ പേപ്പറിനേക്കാൾ വലുതാണ്​ ജീവൻ'-സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി വിജേന്ദർ

ന്യൂഡൽഹി: രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന വേളയിൽ 12ാം ക്ലാസ് ബോർഡ്​​ പരീക്ഷ റദ്ദാക്കണമെന്ന്​ വ്യാപകമായി ആവശ്യമുയർന്നിരുന്നു. പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രി ന​രേന്ദ്ര മോദിക്ക്​ കത്തെഴുതിയിരുന്നു. ഇപ്പോൾ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഒളിമ്പിക്​ മെഡൽ ജേതാവും ബോക്​സറുമായ വിജേന്ദർ സിങ്​.

'12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളുടെ ജീവൻ രക്ഷിക്കുക.ഒരു പരീക്ഷ പേപ്പറിനേക്കാൾ പ്രധാനമാണ്​ ജീവൻ'-വിജേന്ദർ ട്വീറ്റ്​ ചെയ്​തു.

സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ പ്ലസ്​ ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ മേയ്​ 31ന്​ വീണ്ടും വാദം കേൾക്കും. മഹാമാരിക്കാലത്തെ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അഭിഭാഷക മമത ശർമയാണ്​ ഹരജി നൽകിയത്​.

കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ 2021ലെ ​സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു​പോ​ലെ ജൂ​ലൈ​യി​ൽ ന​ട​ത്താനാണ്​ കേന്ദ്രം പദ്ധതിയിടുന്നത്​. പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ടെ​ന്ന്​​ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ​താ​യി അ​റി​യു​ന്നു. പ​രീ​ക്ഷ തീ​യ​തി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ര​മേ​ഷ്​​ പൊ​ഖ്​​റി​യാ​ൽ നി​ശാ​ങ്ക്​ ജൂ​ൺ ഒ​ന്നി​ന്​ പ്ര​ഖ്യാ​പി​ക്കും. കോ​വി​ഡ്​ സു​ര​ക്ഷ പാ​ലി​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ത്തി​പ്പ്.

പ്ര​ധാ​ന​പ്പെ​ട്ട ചി​ല വി​ഷ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​ക, അ​ല്ലെ​ങ്കി​ൽ എ​ല്ലാ പ​രീ​ക്ഷ​യും ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി ചു​രു​ക്കി ന​ട​ത്തു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ച്ചു. ഇ​തി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​നാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന്​ ​ ഇൗ​യാ​ഴ്​​ച​ക്ക​കം​ വി​ശ​ദ മ​റു​പ​ടി ന​ൽ​കാ​ൻ​ കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ജൂ​ൺ ഒ​ന്നി​ന്​ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

Tags:    
News Summary - boxer vijender singh request to cancel 12 board exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.