മനില: ഫിലിപ്പീൻസിെൻറ ബോക്സിങ് ഇതിഹാസം മാനി പാക്യാവോ ഇടി നിർത്തി. എട്ട് വ്യത്യസ്ത ഭാരവിഭാഗങ്ങളിലും ലോക ചാമ്പ്യനായ പാക്യാവോയെ ഇനി ഫിലിപ്പീൻസിെൻറ രാഷ്ട്രീയ ഗോദയിൽ കാണാം. നിലവിൽ സെനറ്റർകൂടിയായ 42കാരന്റെ ലക്ഷ്യം രാജ്യത്തിെൻറ പ്രസിഡൻറ് പദവിയാണെന്ന് വാർത്തകളുണ്ട്.
പാക്യാവോ ട്വിറ്ററിൽ പങ്കുവെച്ച 14 മിനിറ്റ് നീളുന്ന വിഡിയോയിലാണ് തീരുമാനം അറിയിച്ചത്. നാല് ദശകം ബോക്സിങ് ലോകത്തെ അതികായനായിരുന്നു മാനി പാക്യാവോ. ഫിലിപ്പീൻസിലെ ഏറ്റവും വലിയ കായികതാരവും പാക്യാവോ തന്നെ. ഇക്കഴിഞ്ഞ ആഗസ്റ്റ് 21ന് യുവ ക്യൂബൻ ബോക്സർ യോർദേനിസ് ഉഗാസിനോട് നെവാഡയിൽ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ പാക്യാവോ വിരമിക്കുെമന്ന് വാർത്ത പരന്നിരുന്നു.
'ഒരുകാലത്തെ പട്ടിണിയിൽനിന്ന് എന്നെ വളർത്തി ലോകത്തോളം വലുതാക്കിയ ബോക്സിങ്ങിനോട് വിടപറയുന്നത് ആലോചിക്കാൻപോലും കഴിയാത്തതാണ്. എന്നാൽ, യാഥാർഥ്യം അംഗീകരിച്ചേ മതിയാവൂ... ഞാൻ വിരമിക്കുകയാണ്...' വികാരനിർഭരമായ വാക്കുകളിൽ പാക്യാവോ തെൻറ തീരുമാനം അറിയിച്ചു. 12 ലോക കിരീടങ്ങൾ സ്വന്തമാക്കിയ പാക്യാവോ ഒരു കാലത്ത് തെൻറ സുഹൃത്തുകൂടിയായിരുന്ന ഫിലിപ്പീൻ പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെക്കെതിരെ അണിനിരന്നിരിക്കുകയാണ്.
റൊഡ്രിഗോയുടെ ഭരണം അഴിമതി നിറഞ്ഞതാണെന്നും രാജ്യത്തെ തകർത്തുകഴിഞ്ഞെന്നും ദാരിദ്ര്യം വർധിച്ചെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലിലടയ്ക്കുമെന്നും പാക്യാവോ പ്രഖ്യാപിക്കുന്നു. ഭാവിയിൽ രാഷ്ട്രീയ ഗോദയിൽ പാക്യാവോയെ കാണാമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.