ചെസബ്ൾ മാസ്റ്റേഴ്സ്: പ്രഗ്നാനന്ദ റണ്ണർ അപ്

ന്യൂഡൽഹി: ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൺ ഉൾപ്പെടെ പ്രമുഖരെ അട്ടിമറിച്ച് വിസ്മയമായി മാറിയ 16കാരൻ പ്രഗ്നാനന്ദക്ക് മെൽറ്റ്‍വാട്ടർ ചാമ്പ്യൻസ് ടൂർ ചെസബ്ൾ മാസ്റ്റേഴ്സ് ഫൈനലിൽ തോൽവി. ചൈനക്കാരനായ ലോക രണ്ടാം നമ്പർ ഡിങ് ലിറെനോട് 1.5-0.5നായിരുന്നു തോൽവി. വിജയിക്ക് കാൽലക്ഷം ഡോളറും രണ്ടാം നമ്പറുകാരന് 15,000 ഡോളറും സമ്മാനത്തുകയായി ലഭിക്കും.

ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ നാട്ടുകാരനായ 11ാം ക്ലാസുകാരൻ പ്രാഥമിക റൗണ്ടിലാണ് കാൾസണെ തോൽപിച്ചിരുന്നത്. ഇതിന് മുമ്പ് എയർതിങ്സ് മാസ്റ്റേഴ്സ് ടൂർണമെന്റിലും കാൾസണെതിരെ ജയം പിടിച്ചിരുന്നു. കാൾസണെ സെമിയിൽ അട്ടിമറിച്ച് കലാശപ്പോരിനെത്തിയ ഡിങ് ലിറെനെതിരെയും തകർപ്പൻ ഫോമിൽ തേരുതെളിച്ച കൗമാരക്കാരൻ പക്ഷേ, നിർണായക ഘട്ടത്തിൽ പരാജയം സമ്മതിക്കുകയായിരുന്നു. ആദ്യം റാപിഡ് വിഭാഗത്തിൽ മുന്നിൽനിന്ന പ്രഗ്നാനന്ദ അവസാനം ബ്ലിറ്റ്സ് വിഭാഗത്തിലാണ് കിരീടം കൈവിട്ടത്.

Tags:    
News Summary - Chessable Masters: Pragnananda Runner Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.