ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഇതിഹാസ സ്പ്രിൻറ് താരം മിൽഖ സിങ്ങിെൻറ ആരോഗ്യനിലയിൽ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് 91 പിന്നിട്ട താരം.
അഭ്യൂഹങ്ങൾ പരത്തരുതെന്നും മിൽഖ സിങ്ങിെൻറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബന്ധുക്കളും അറിയിച്ചു. അദ്ദേഹത്തിെൻറ പത്നി നിർമൽ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മൊഹാലിയിലെ ഫോർടിസ് ആശുപത്രിയിൽ ചികിത്സയിലാണ് അവർ.
നേരത്തേ, കോവിഡ് നെഗറ്റിവ് ആയി ആശുപത്രി വിട്ടിരുന്നെങ്കിലും ശരീരത്തില്‍ ഓക്സിജെൻറ അളവ് കുറഞ്ഞതുമൂലമാണ് മിൽഖ സിങ്ങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.