ടോക്യോ: ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ അറബ്- ആഫ്രിക്കൻ വനിതയാവാൻ ഒരുങ്ങി ഇൗജിപ്തുകാരി സാറ ഗമാൽ. ടോക്യോ ഒളിമ്പിക്സിൽ ത്രീ ഓൺ ത്രീ ബാസ്കറ്റ്ബാൾ കോർട്ടിൽ പുരുഷന്മാരുടെ കളി നിയന്ത്രിക്കാൻ ശിരോവസ്ത്രമണിഞ്ഞ് ഈ 32കാരിയുമുണ്ടാവും.
ഇതാദ്യമായാണ് ഒരു അറബ് -ആഫ്രിക്കൻ വനിത ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത്. ഫിബ വേൾഡ് യൂത്ത് കപ്പ്, ആഫ്രിക്കൻ വിമൻസ് ചാമ്പ്യൻഷിപ് തുടങ്ങിയ നിരവധി രാജ്യാന്തര ടൂർണമെൻറുകളുടെ പരിചയസമ്പത്തുമായാണ് സാറ ഗമാൽ ഒളിമ്പിക്സ് കോർട്ടിലിറങ്ങുന്നത്.
പുരുഷ റഫറിമാർ വാഴുന്ന ബാസ്കറ്റ്ബാൾ കോർട്ടിൽ സാറ ഗമാലിെൻറ സാന്നിധ്യം കാണികൾക്ക് ആദ്യം കൗതുകമായിരുന്നെങ്കിലും മത്സരം നിയന്ത്രിക്കുന്ന കാർക്കശ്യവും കണിശതയുംകൊണ്ട് അവർ ഏറെ ആദരവു നേടി. ഈജിപ്ഷ്യൻ ബാസ്കറ്റ്ബാളിലെ കുപ്രസിദ്ധ ആരാധകക്കൂട്ടങ്ങളാൽ അറിയപ്പെടുന്ന അലക്സാൻഡ്രിയ യുനൈറ്റഡിെൻറ മത്സരങ്ങളും സാറ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.