ഭുവനേശ്വർ: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ജൂനിയർ ലോകകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടർ െഫെനലിൽ കടന്നു. വെള്ളിയാഴ്ച നടന്ന ഗ്രൂപ് എ യിലെ നിർണായക മത്സരത്തിൽ ആതിഥേയർ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് പോളണ്ടിനെ തോൽപിച്ചു. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് അപ്രതീക്ഷിതമായി തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ കാനഡയെ 13-1 ന് തകർത്താണ് ചാമ്പ്യൻഷിപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
മൂന്നു കളികളും ജയിച്ച ഫ്രാൻസാണ് ഗ്രൂപ് ചാമ്പ്യന്മാർ. ബുധനാഴ്ച നടക്കുന്ന ക്വാർട്ടറിൽ കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി. ആദ്യം ആറു ഗോളുകൾ നേടിയ ശേഷം രണ്ടെണ്ണം തിരിച്ചു വാങ്ങിയ ഇന്ത്യക്കു വേണ്ടി രണ്ടു മത്സരങ്ങളിലും ഹാട്രിക് നേടിയ വൈസ് ക്യാപ്റ്റൻ സഞ്ജയ് കുമാർ, സുദീപ് ഹുണ്ടൽ ,അറൈജീത് സിങ് എന്നിവർ രണ്ടു ഗോളുകൾ വീതം നേടി.ഫ്രാൻസ് ഇന്നെല കാനഡയെ 11- 1 ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.