ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങളായ അന്‍ഷു മാലിക്കും സോനം മാലിക്കും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി. അന്‍ഷു മാലിക്ക് 57 കിലോ വിഭാഗത്തിലും സോനം മാലിക്ക് 62 കിലോ വിഭാഗത്തിലുമാണ് യോഗ്യത നേടിയത്. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത മത്സരങ്ങളില്‍ വിജയിച്ചാണ് ഇരുവരും ഒളിമ്പിക് യോഗ്യത നേടിയത്. കസാഖ്സ്താനിലെ അല്‍മാട്ടിയില്‍ നടന്ന മത്സരത്തില്‍ 19 കാരിയായ അന്‍ഷു ഉസ്ബെക്കിസ്താെൻറ അഖ്മെഡോമയെ സെമി ഫൈനലില്‍ കീഴടക്കിയാണ് ഫൈനലിലെത്തി ടോക്യോ ടിക്കറ്റ് ഉറപ്പിച്ചത്.
സോനം മാലിക്ക് കസാഖ്സ്താെൻറ അയാവുലിം കാസിമോവയെ 9-6 എന്ന സ്കോറിന് കീഴടക്കി ഫൈനലിലെത്തിയാണ് യോഗ്യത നേടിയത്. പായ്വഞ്ചിയോട്ടത്തിലും (സെയ്ലിങ്) ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. നേരത്തെ, സെയ്ലിങ്ങിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തിലേക്ക് തമിഴ്നാടിെൻറ നേത്ര കുമാനൻ എത്തിയതിനു പിന്നാലെ പുരുഷ വിഭാഗത്തിൽ 3 താരങ്ങൾക്കുകൂടി യോഗ്യത നേടി. വ്യക്തിഗതയിനത്തിൽ വിഷ്ണു ശരവണനും ടീമിനത്തിൽ ഗണപതി ചെങ്കപ്പ - വരുൺ താക്കർ സഖ്യവുമാണു യോഗ്യത ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.