ഭുവനേശ്വർ: ജൂനിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ ജർമനിയാണ് 4-2ന് ഇന്ത്യയെ തകർത്തത്. മറ്റൊരു സെമിയിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയ അർജൻറീനയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജർമനിയുടെ എതിരാളികൾ.
ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ ലീഡെടുത്ത ജർമനി രണ്ടാം ക്വാർട്ടറിൽ തുടരെ മൂന്നു ഗോളടിച്ച് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. അവസാന നിമിഷം ഒരു ഗോൾ കൂടി നേടിയെങ്കിലും ഇന്ത്യക്ക് തോൽവി ഒഴിവാക്കാനായില്ല. ഫിലിപ് ഹോൾസ് മുള്ളർ, ആരോൺ ഫ്ലാറ്റൻ, എറിക് ക്ലൈൻലീൻ, ക്രിസ്റ്റഫർ കട്ടർ എന്നിവരാണ് ജർമനിയുടെ ഗോളുകൾ നേടിയത്.
ഇന്ത്യക്കായി ഉത്തം സിങ്, ബോബി സിങ് എന്നിവർ സ്കോർ ചെയ്തു. നിശ്ചിതസമയം ഗോൾരഹിതമായതിനെ തുടർന്ന് ഷൂട്ടൗട്ടിൽ 3-1ന് മുൻതൂക്കം നേടിയാണ് അർജൻറീന ഫ്രാൻസിനെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.