പാപ്പിനിശ്ശേരി: ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പിതാവും മകളും മെഡൽ നേടി. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ശ്യാം ഗ്ലാഡ്സനും വിദ്യാർഥിനിയായ മകളുമാണ് ഇന്ത്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടിയത്.മകൾ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് ടു വിദ്യാർഥിനിയായ സാനിയ മരിയക്ക് സ്വർണമെഡൽ ലഭിച്ചപ്പോൾ പിതാവിന് വെങ്കല മെഡലാണ് ലഭിച്ചത്. നവംബർ 17 മുതൽ 20 വരെ തെലങ്കാനയിലായിരുന്നു മത്സരങ്ങൾ. ഇന്ത്യൻ പവർ ലിഫ്റ്റിങ് ഫെഡറേഷനാണ് ദേശീയ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ദീർഘകാലമായി പാപ്പിനിശ്ശേരിയിൽ ഓട്ടോറിക്ഷ തൊഴിലാളിയായ ഗ്ലാഡ്സൻ ജോലിക്കിടയിലും പവർ ലിഫ്റ്റിങ് പരിശീലനത്തിന് സമയം കണ്ടെത്തുന്നുണ്ട്. പിതാവിെൻറ വഴിയേയാണ് മകളും ഈ രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷമാണ് സാനിയ ആദ്യമായി മത്സരത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത വർഷംതന്നെ ദേശീയ തലത്തിൽ സ്വർണമെഡൽ നേടാന്‍ സാധിച്ചു.
മെഡൽ ജേതാക്കൾക്ക് പാപ്പിനിശ്ശേരിയിലെ ഓട്ടോ തൊഴിലാളികൾ ആവേശകരമായ വരവേൽപ് നൽകി. ഇരുവരെയും ഓട്ടോ കാരിയറിൽ കയറ്റി തൊഴിലാളികൾ ചേർന്ന് പാപ്പിനിശ്ശേരി ടൗണിൽ ആനയിച്ചു. കെ.വി. സുമേഷ് എം.എൽ.എയും ഗ്ലാഡ്സെൻറ പാറക്കലിലെ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.