ന്യൂഡൽഹി: അത് ലറ്റിക്സിൽ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണം നേടിയ ഇന്ത്യക്കാരനായ നീരജ് ചോപ്രയിലൂടെ രാജ്യത്തിന് മറ്റൊരു ചരിത്രം. ട്രാക് ആൻഡ് ഫീൽഡ് ഇനത്തിൽ ലോക ഒന്നാം നമ്പറാവുന്ന ആദ്യത്തെ ഇന്ത്യക്കാരനുമായി ജാവലിൻ ത്രോ താരം. വേൾഡ് അത് ലറ്റിക്സ് പ്രസിദ്ധീകരിച്ച പുതിയ റാങ്കിങ്ങിലാണ് നീരജ് ഏറ്റവും മുന്നിലെത്തിയത്. നിലവിലെ ലോക ചാമ്പ്യൻ ആൻഡേഴ്സൻ പിറ്റേഴ്സിനേക്കാൾ 22 പോയന്റ് ലീഡുണ്ട് നീരജിന്. മേയ് ആദ്യവാരം ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് 25കാരൻ പുതിയ സീസൺ തുടങ്ങിയത്.
നീരജ് ചോപ്ര (1455 പോയന്റ്), ഗ്രെനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സൻ (1433), ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെജ് (1416), ജർമനിയുടെ ജൂലിയൻ വെബർ (1385), പാകിസ്താന്റെ അർഷാദ് നദീം (1306) എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.