കിയവ്: യുക്രെയ്നിൽ യുദ്ധത്തിൽ തകർന്ന ജനതയെ സഹായിക്കാൻ ഒളിമ്പിക്സ് മെഡലുകൾ വിൽക്കാനൊരുങ്ങി കാനോയിങ് താരം. 2012ലും '16ലും 500 മീറ്റർ തുഴച്ചിലിൽ സ്വർണം നേടിയ യുരി ചെബാനാണ് നാട്ടുകാർക്ക് കൈത്താങ്ങാവുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ ഒളിമ്പിക് മെഡലുകൾ പ്രശ്നമല്ലെന്ന് യുരി ചെബാൻ പറഞ്ഞു.
2008ൽ നേടിയ വെങ്കലമെഡലും ലേലത്തിൽ വെക്കും. ഓരോ മെഡലിനും 75000 ഡോളർ (ഏകദേശം 60 ലക്ഷം രൂപ) ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒഡേസ നഗരത്തിനടുത്തുള്ള മൈക്കോലയ്‍വിലെ ആളുകളെ സഹായിക്കാൻ കായിക താരങ്ങളാണ് ഒളിമ്പിക് സർക്കിൾ ചാരിറ്റി ഫണ്ട് തുടങ്ങിയത്.
യുക്രെയ്ന്റെ അവസ്ഥയെക്കുറിച്ച് ലോകത്തിന് ശരിക്കുമറിയില്ലെന്ന് ചെബാൻ പറഞ്ഞു. ഇപ്പോൾ യുദ്ധമില്ലാത്ത നഗരങ്ങളിൽ പോലും വൈദ്യുതിയും ആശുപത്രി, സ്കൂൾ, അവശ്യ വസ്തു കടകൾ തുടങ്ങിയ സൗകര്യങ്ങളില്ല. ജനങ്ങൾ വീടുകളിൽ മരിവിച്ചിരിക്കുകയാണ്. ബാസ്ക്കറ്റ്ബാൾ താരമായ സ്‍ലാവ മെദ് വെദേങ്കോക്ക് ലഭിച്ച ചാമ്പ്യൻഷിപ് മോതിരങ്ങൾ ലേലം ചെയ്തതറിഞ്ഞാണ് ചെബാനും നാട്ടുകാരെ സഹായിക്കാനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.