ന്യൂഡൽഹി: ഒളിമ്പിക്സിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന വിചിത്ര വാദവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മേധാവി സഞ്ജയ് സിങ്.
ഗുസ്തിതാരങ്ങളുടെ പ്രതിഷേധം 15 മാസത്തോളം നീണ്ടുനിന്നത് റസ്‍ലിങ് മേഖലയെ പിടിച്ചുലച്ചു. ഇതോടൊപ്പം ഇക്കാലയളവിൽ താരങ്ങൾക്ക് പരിശീലനം നടത്താനും സാധിച്ചില്ല. ഇതവരുടെ പ്രകടനത്തെ ബാധിച്ചുവെന്ന് സഞ്ജയ് സിങ് പറഞ്ഞു.
പാരീസ് ഒളിമ്പിക്സിൽ ഇക്കുറി ഗോദയിൽ നിന്നും ഇന്ത്യക്ക് ഒരു മെഡൽ മാത്രമാണ് ലഭിച്ചത്. 57 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മത്സരിച്ച അമൻ ഷെഹ്റാവത്തിന് മാത്രമാണ് മെഡൽ ലഭിച്ചത്. വെങ്കല മെഡലായിരുന്നു ഷെഹ്റാവത്തിന്റെ സമ്പാദ്യം.
അതേസമയം, ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയെങ്കിലും ഭാരകൂടുതലിന്റെ പേര് പറഞ്ഞ് അവരെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലെങ്കിലും നൽകണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീൽ അന്താരാഷ്ട്ര കായിക കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.