ബംഗളൂരു: പ്രൈംവോളി ലീഗിൽ ജയത്തോടെ തുടങ്ങാനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ മോഹം പൊലിഞ്ഞു. ഫലത്തിനായി അഞ്ചാം സെറ്റുവരെ കാത്തിരുന്ന മത്സരത്തിൽ ജയം ചെന്നൈ ബ്ലിറ്റ്സിനൊപ്പം. സ്കോർ: 15-9, 11-15, 15-10, 8-15, 15-9. ചെന്നൈയുടെ നവീൻ രാജ ജേക്കബാണ് കളിയിലെ താരം.
ആദ്യം അക്കൗണ്ട് തുറന്ന ചെന്നൈക്ക് ആദ്യ സെറ്റിൽ കൊച്ചി കാര്യമായ വെല്ലുവിളിയായില്ല. രണ്ടാം സെറ്റിൽ തുടരെ മൂന്നു പോയന്റുമായി തുടങ്ങിയ കൊച്ചി പിന്നീട് മികച്ച കളിയിലൂടെ സ്കോർ 6-2 ആയി ഉയർത്തി. എന്നാൽ, തിരിച്ചുവന്ന അയൽക്കാർ ഒരു വേള 10-10 ൽ സ്കോറെത്തി.
പിന്നീട് സൂപ്പർ പോയന്റ് നേടിയ കൊച്ചി എതിരാളിയുടെ സൂപ്പർ പോയന്റും വാരി സെറ്റ് പിടിച്ചു. മൂന്നാം സെറ്റിൽ ചെന്നൈ നാല് പോയന്റ് പിന്നിട്ട ശേഷമാണ് കൊച്ചി ഉണർന്നത്. ക്യാപ്റ്റൻ നവീനും മലയാളി താരം അഖിനും വിദേശതാരം മോയോയും തിളങ്ങിയപ്പോൾ ചെന്നൈയുടെ മഞ്ഞപ്പട സെറ്റ് പിടിച്ചു.
വിജയം അനിവാര്യമായ നാലാം സെറ്റിൽ കൊച്ചി മികച്ച കളി കാഴ്ചവെച്ചു. എതിരാളിയെ ഏറെ പിന്നിലാക്കി 11-5 വരെ സ്കോർ എത്തിച്ച കൊച്ചി പിന്നീട് അൽപം അയഞ്ഞെങ്കിലും സെറ്റ് 15-8 ന് പിടിച്ച് കളി അവസാന സെറ്റിലേക്ക് നീട്ടി. കൊച്ചിക്കായി വിപുൽ കുമാറും എറിൻ വർഗീസും വാൾട്ടർ ഡിക്രൂസും മികച്ച കളി പുറത്തെടുത്തു. എന്നാൽ, പൊരുതാൻ മറന്ന കൊച്ചിയെയാണ് അവസാന സെറ്റിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.