റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ ഞെട്ടിച്ച് കാലിക്കറ്റ് ഹീറോസ്. ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ 15‐14, 7‐15, 15‐11, 13‐15, 15‐13 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ ജയം. കാലിക്കറ്റിന്റെ ഹാട്രിക് ജയമാണിത്. ജെറോം വിനീതാണ് കളിയിലെ താരം.
ജെറോമിന്റെ നേതൃത്വത്തിൽ ട്രിപ്പിൾമാൻ ബ്ലോക്ക് കാലിക്കറ്റ് ഹീറോസിന് കളിയിൽ തുടക്കത്തിൽ മുൻതൂക്കം നൽകി. ജോസ് അന്റോണിയോ സാൻഡോവലും ഭീഷണി ഉയർത്തി. ഇതോടെ കൊൽക്കത്ത നായകൻ അശ്വാൽ റായ് ജാഗ്രത കാട്ടേണ്ടിവന്നു.
സർവീസ് ലൈനിൽ നിന്ന് കോഡി കാൾഡ്‌വെല്ലിനെ ലക്ഷ്യമാക്കി കൊൽക്കത്തയുടെ ആക്രമണങ്ങളെ കാലിക്കറ്റ് ചെറുക്കാൻ ശ്രമിച്ചു. കളി മുഴുവൻ നിയന്ത്രണം നേടി ജെറോം കൊൽക്കത്തയുടെ ആക്രമണങ്ങളെ അവസാനിപ്പിച്ചു. എന്നാൽ രാഹുൽ സെർവീസ് ലൈനിൽനിന്ന് മാന്ത്രിക പ്രകടനം പുറത്തെടുത്തതോടെ അശ്വലും വിനീതും കളിയിൽ കൊൽക്കത്തയെ തിരികെ കൊണ്ടുവരാൻ തുടങ്ങി. ഇതോടെ കാലിക്കറ്റ് നായകൻ മാറ്റ് ഹില്ലിംഗ് പതറി.
സെർവുകൾ ഉപയോഗിച്ച് കളിയിലേക്ക് തിരിച്ചു വരാനായിരുന്നു കൊൽക്കത്തയുടെ ശ്രമം. പക്ഷേ, അത് പിഴവുകൾക്ക് കാരണമായി. മോഹൻ ഉക്രപാണ്ഡ്യന്റെ പാസുകളും ജെറോമിന്റെ ആക്രമണവും കാലിക്കറ്റിന് വീണ്ടും മുൻതൂക്കം നൽകി. കളി ചൂടുപിടിച്ചതോടെ രാഹുൽ സെറ്റർ ഹരിഹരനുമായി ചേർന്ന് കൊൽക്കത്തയുടെ ചെറുത്തുനിൽപ്പ് ആരംഭിച്ചു. എന്നാൽ ഉക്രപാണ്ഡ്യൻ കലിക്കറ്റ് നീക്കങ്ങളുടെ മുഖ്യകണ്ണിയായി മാറിയതോടെ അവസാന ജയം കാലിക്കറ്റിനൊപ്പം നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.